ഇനി എമ്പുരാന്റെ വരവ്; ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട്

എമ്പുരാന്‍..  പ്രഖ്യാപന ഘട്ടം മുതല്‍ തന്നെ  മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടാണ് എമ്പുരാന്‍.  മോഹന്‍ലാലിന്‍റെ അപ്കമിംഗ് ലൈനപ്പുകളിൽ  ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നുമാണ്  എമ്പുരാന്‍.  ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ്…

എമ്പുരാന്‍..  പ്രഖ്യാപന ഘട്ടം മുതല്‍ തന്നെ  മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടാണ് എമ്പുരാന്‍.  മോഹന്‍ലാലിന്‍റെ അപ്കമിംഗ് ലൈനപ്പുകളിൽ  ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നുമാണ്  എമ്പുരാന്‍.  ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്.  ഇപ്പോഴിതാ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് എത്തിയിരിക്കുകയാണ്.  സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എത്തും എന്നതാണ് അത്. ഇന്ന്  വൈകിട്ട് 5 മണിക്ക് ഫസ്റ്റ് ലുക്ക് പുറത്തെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഹെലികോപ്റ്ററും തോക്കും മറ്റൊരു വാഹനവും ഒക്കെയുണ്ട്. ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം ഖുറേഷിയുടെ, ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ പോസ്റ്റര്‍.

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ റാപ്പ് കഴിഞ്ഞുള്ള ചിത്രം പൃഥ്വിരാജ് സമൂഹമാദ്ധ്യങ്ങളിൽ പങ്കുവെച്ചിരുന്നു.  പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് നാട്ടില്‍ എത്തിയതിന് ശേഷം ലൊക്കേഷന്‍ ഹണ്ടിനായി യുകെയില്‍ എത്തിയിരുന്നു  പൃഥ്വിയും സംഘവും. യുകെയിൽ എത്തിയ  ചിത്രങ്ങള്ലും  സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്‍റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യു എസിലായിരിക്കും ആദ്യം ചിത്രീകരണം . എമ്പുരാന്‍റെ യുഎസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്. പിന്നാലെ യു.കെയിലും അബുദാബിയിലും എമ്പുരാന്റെ ചിത്രീകരണം നടക്കും. അതിനു മുന്നോടിയായാണ് യുകെയിലെ ലൊക്കേഷൻ ഹണ്ടിങ്.  നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്‍റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ആഗോളമാണ് എമ്പുരാന്‍. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്.  ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്.

നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലൂസിഫർ. 2019 മാര്‍ച്ച് 19 നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി.  കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്‍കുന്നിടത്താണ് ‘ലൂസിഫര്‍’ അവസാനിപ്പിച്ചത്. ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് ‘എമ്പുരാന്‍’ കഥ പറയുക. ലൂസിഫറിലെ  സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനില്‍ ഉറങ്ങിക്കിടക്കുന്ന അബ്രാം ഖുറേഷി എന്ന അധോലോക രാജാവിലേക്കുള്ള മോഹന്‍ലാലിന്‍റെ യാത്രയാണ് എമ്പുരാനില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ലൂസിഫർ  കൂടാതെ ബ്രോ-ഡാഡിക്ക് വേണ്ടിയും ഇവർ ഒന്നിച്ചിരുന്നു.