ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചെത്തുന്നത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കുന്നതാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. ചിത്രത്തിന്റെ ഒരോ അപ്ഡേറ്റ്സും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന് പൃഥ്വിരാജ്.
ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂര്‍ത്തിയായെന്ന സന്തോഷമാണ് പൃഥ്വിരാജ് പങ്കുവയ്ക്കുന്നത്. യുകെയിലായിരുന്നു ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം. അടുത്ത ഷെഡ്യൂള്‍ അമേരിക്കയിലാണ്. മോഹന്‍ലാലും ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന് ഷൂട്ടിംഗ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എമ്പുരാന്റെ ലൊക്കേഷനുകള്‍. തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് എമ്പുരാന് എത്തുന്നത്.
ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും പ്രാധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന് നിര്‍മിക്കുക. സുരേഷ് ബാലാജിയും ജോര്‍ജ് പയസ് തറയിലും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക.
സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന് എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നാണ് എമ്പുരാന് പറയുന്നത്. ടൊവിനോ തോമസും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട്. ടൊവിനോയുടെ ജിതിന് രാംദാസ് എന്ന കഥാപാത്രത്തിന്റെ കഥയും എമ്പുരാനിലാണ് പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…