എമ്പുരാന്‍ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയായി!!! അടുത്ത ഷെഡ്യൂള്‍ അമേരിക്കയില്‍

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചെത്തുന്നത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കുന്നതാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റ്‌സും…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചെത്തുന്നത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കുന്നതാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റ്‌സും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂര്‍ത്തിയായെന്ന സന്തോഷമാണ് പൃഥ്വിരാജ് പങ്കുവയ്ക്കുന്നത്. യുകെയിലായിരുന്നു ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം. അടുത്ത ഷെഡ്യൂള്‍ അമേരിക്കയിലാണ്. മോഹന്‍ലാലും ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്‍ ഷൂട്ടിംഗ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എമ്പുരാന്റെ ലൊക്കേഷനുകള്‍. തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് എമ്പുരാന്‍ എത്തുന്നത്.

ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും പ്രാധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന്‍ നിര്‍മിക്കുക. സുരേഷ് ബാലാജിയും ജോര്‍ജ് പയസ് തറയിലും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക.

സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്‌റാം ഖുറേഷിയായി മാറിയെന്നാണ് എമ്പുരാന്‍ പറയുന്നത്. ടൊവിനോ തോമസും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട്. ടൊവിനോയുടെ ജിതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ കഥയും എമ്പുരാനിലാണ് പറയുന്നത്.