ഇവിടെ ഒരുത്തനും കെട്ടേണ്ട, സുരാജ്,സൈജു, ബേസിൽ കൂട്ടുകെട്ടിലെ ‘എങ്കിലും ചന്ദ്രികേ’ ട്രെയിലർ

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന്റെ ട്രയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്, പ്രേക്ഷകരെ ഒന്നടങ്കം ആസ്വദിപ്പിക്കാനായി തീയിട്ടറുകളിലേക്ക് കഷിണിക്കുകയാണ്  ചിത്രത്തിന്റെ ട്രയിലർ . സുരാജ് വെഞ്ഞാറൻ മൂട്, സൈജു കുറുപ്പ്, ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയ ഒരു കോമഡി എന്റർടൈനർ ചിത്രം തന്നെയാണ് എങ്കിലും ചന്ദ്രികേ.

ഈ ചിത്രത്തിന്റെ ട്രയിലർ കണ്ടു പ്രേക്ഷകർ മികച്ച പ്രതികരണം ആണ് നല്കികൊണ്ടിരിക്കുന്നത്. ഒരു കല്യാണത്തിന്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന ചില ഹാസ്യപരമായ പ്രശ്നങ്ങൾ കോർത്തിണക്കിയാണ് ചിത്രം കാണിക്കുന്നത്. ഫെബ്രുവരി 10 നെ ചിത്രം തീയിട്ടറുകളിൽ എത്തുകയാണ്. ആതിഥ്യൻ ചന്ദ്ര ശേഖരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സിനിമയിൽ കുറെ നാളുകൾ വിട്ടുനിന്ന വിജയ ബാബു വീണ്ടും സിനിമയിൽ സജീവമാകുന്ന ഒരു ചിത്രവും കൂടിയാണ് എങ്കിലും ചന്ദ്രികേ.

ചിത്രത്തിന്റെ യഥാർത്ഥ പ്രമേയം കാണിക്കുന്നത് വിവാഹത്തിന്റെ വിഷയങ്ങൾ ആണ് അത് തന്നെയാണ് ട്രെയിലറിലെ കാണിക്കുന്നത്. പ്രധാനമായും മൂന്നു സുഹൃത്തുക്കൾക്ക് പുറമെ ചിത്രത്തിൽ  മണിയൻ പിള്ള രാജു, അശ്വിൻ, രാജേഷ് ശർമ്മ പിന്നെ കുറെ പുതുമുഖങ്ങളും ആണ് അഭിനയിക്കുന്നത്.ഗാനങ്ങൾ ശശികുമാർ, സംഗീതം ഇഫ്‌തി. സംവിധായകനായ അതിത്യൻ  ചന്ദ്ര ശേഖരൻ, അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

Suji