തന്നെ മുൻ ഭാര്യ മാനസികാമയി പീഡിപ്പിക്കുന്നു! പോലീസിൽ പരാതിയുമായി നിതീഷ് ഭരദ്വാജ് 

മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നുള്ള ആരോപണവുമായി  നടൻ നിതീഷ് ഭരദ്വാജ് പോലീസിൽ പരാതി നൽകി, തന്റെ ആദ്യ ഭാര്യയായ സ്മിത ഭരദ്വാജിനെതിരെയാണ് നടൻ പരാതി നൽകിയിരിക്കുന്നത്, കുറെ നാളുകളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നാണ് നടൻ പറയുന്നത്, ഭോപ്പാൽ പോലീസ് കമ്മീഷ്ണർ ഹരിനാരായണാചാരി മിശ്രക്ക് ആണ് നിതീഷ് പരാതി നൽകിയിരിക്കുന്നത്. തന്നെ മാസികമായി പീഡിപ്പിക്കുന്നത് മാത്രമല്ല തന്റെ ഇരട്ട പെൺ മക്കളെ കാണിക്കാനും അവർ തയ്യാറകുന്നില്ല എന്നും നടൻ വ്യക്തമാകുന്നു

നടന്റെ ഈ പരാതിയെ തുടർന്ന് ഭോപ്പാൽ പോലീസ് കമീഷണർ ഇതിനോടകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു, ഈ അന്ന്വേഷണ ചുമതല നൽകിയത് അഡീഷണൽ ഡി ജി പി ശാലിനി ദീക്ഷിതിനെയാണ്, 12  വര്ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും ബന്ധം വേർപെടുത്തിയത് , ഇരുവർക്കും ഇരട്ട പെൺകുട്ടികൾ ആണ് ഉള്ളത്, മക്കൾ ഇപ്പോൾ സ്മിതക്കൊപ്പമാണ് ജീവിക്കുന്നത്

മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണൻ ആയാണ് നടനെ പ്രേഷകർക്കെല്ലാം സുപരിചിതനായത്, കൂടാതെ മലയാളത്തിൽ പദ്‌മരാജൻ ചിത്രമായ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ ഗന്ധർവനായും താരം അഭിനയിച്ചിരുന്നു,