മരക്കാർ തീയറ്ററിൽ തന്നെ കാണണം അല്ലാതെ അഞ്ചിഞ്ച് സ്‌ക്രീനിൽ കണ്ടിട്ട് എന്ത് കാര്യം!

നിലവിൽ ഇപ്പോൾ ലെറ്റ്സ് ഒടിടി ഗ്ലോബലിന്റെ സ്ഥിരീക്കരണം വന്നതോടെ മരക്കാർ ഒടിടിയിൽ  തന്നെന്ന് ഏകദേശം ഉറപ്പായിരുക്കുകയാണ്.കുറച്ച് ദിവസങ്ങൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ മരക്കാർ ഒടിടിയിൽ റീലിസ് ചെയ്യുന്നതിനെ തിരക്കിട്ട ചർച്ചകളാണ് വന്നു കൊണ്ടിരിക്കുന്നത്.അത് കൊണ്ട് ഇതിനൊരു പര്യവസാനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പക്ഷെ എന്നാൽ ഈ നിമിഷം വരെ ഈ കാര്യങ്ങളെ കുറിച്ച് ഒരു അന്തിമ തീരുമാനം വന്നിട്ടില്ല. താരരാജാവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായിയെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം ഈ വർഷം ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.ഇപ്പോൾ നിലവിൽ കാര്യങ്ങൾ എല്ലാം തന്നെ ലേലത്തിന് വെച്ച അവസ്ഥയാണ്.2019 മുതൽ തീയറ്ററിൽ തന്നെ ഈ ചിത്രം റീലിസ് ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്നുണ്ട്‌.

Marakkar Film

പക്ഷെ എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ട കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു.രണ്ടു മൂന്ന് പ്രാവിശ്യം റീലിസ് തീയതി പുറത്ത് വന്നെങ്കിലും ഒരു കാര്യവും ഉണ്ടായില്ല.സിനിമ ഇപ്പോഴും സ്ക്രീനിലേക്ക് എത്തുവാനായിട്ടില്ല.വളരെ പ്രധാനമായും തീയറ്ററുകൾക്ക് പകരം ഒടിടി എന്ന [പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.പക്ഷെ എന്നാൽ നിരവധി സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.അതെ പോലെ തന്നെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ റീലിസ് ചെയ്ത ചിത്രംഏറ്റവും മികച്ച വിജയം തന്നെയാണ് നേടിയത്.അത് കൊണ്ട് ആയിരിക്കാം  ആശീര്‍വാദ് സിനിമാസിന്‍റെ ആന്‍റണി പെരുമ്പാവൂരിന് ഇങ്ങനെയൊരു ചിന്ത ഉണ്ടായെന്ന് കരുതാം.

Marakkar Film.2
ആരൊക്കെ ഏതൊക്കെ പറഞ്ഞാലും ശരി മരക്കാർ തീയറ്ററിൽ തന്നെ റീലിസ് ചെയ്യൂ വെന്ന് ആന്‍റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കിയിരുന്നു. ഏറ്റവും അവസാനമായി ഇറങ്ങിയ റിപ്പോർട്ട്പ്രകാരം ആമസോൺ അധികൃതരുമായി നടത്തിയ ചർച്ചയുടെ അവസാനം അവർക്ക് വേണ്ടി പ്രീവ്യു സംഘടപ്പിച്ചു എന്നൊക്കെയായിരുന്നു.നിലവിൽ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ലെറ്റ്സ് ഒടിടി ഗ്ലോബല്‍ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു.അത് കൊണ്ട് തന്നെ  ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരുവാനുള്ളൂ.
Vishnu