Categories: Film News

57 വയസ്സിലും കഥാപാത്രമാകാന്‍ ശരീരത്തെ ഇത്രമേല്‍ സമര്‍പ്പിക്കുന്ന മറ്റൊരു താരം ഇന്ത്യയില്‍ ഇല്ല!!!

ആത്മവിശ്വാസം വിടാതെ, തിരിച്ചടികള്‍ക്ക് മുന്നില്‍ പതറാതെ, കുടുംബവും ആരാധകരും ഒന്നാണെന്ന് വിശ്വസിക്കുന്ന, സിനിമ മാത്രം ശ്വസിച്ച് ജീവിക്കുന്ന ഒരു നടന്‍. കാത്തിരിപ്പിന്റെ ഫലം മധുരമാണെന്ന് തെളിയിച്ച അപൂര്‍വ ജീവിതകഥയുടെ ഉടമയാണ് തെന്നിന്ത്യയുടെ സ്വന്തം ചിയാന്‍ വിക്രം.

പത്തുവര്‍ഷത്തിലേറെ മലയാളത്തിലടക്കം സഹനടനായും അനുജനായും ചെറുനടന്മാരുടെ സംഘത്തിലെ ഒരുവനായുമെല്ലാം കഴിച്ചുകൂട്ടി. അധ്വാനിച്ചതും കണ്ട സ്വപ്‌നങ്ങളെല്ലാം താന്‍ നായകനാവുന്ന ദിവസത്തിന് വേണ്ടിയായിരുന്നു. ഒടുവില്‍ ആ സ്വപ്‌നവും സഫലമാക്കി. സിനിമയ്ക്ക് വേണ്ടി ഇത്രമാത്രം കഷ്ടങ്ങള്‍ സഹിച്ച, സ്വന്തം ജീവന്‍ പോലും സമര്‍പ്പിക്കാന്‍ തയ്യാറായ നടനാണ് വിക്രം.

1990ല്‍ ‘എന്‍ കാതല്‍ കണ്‍മണി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് പക്ഷേ കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങളാണ്. 1998ല്‍ ബാല സംവിധാനം ചെയ്ത ‘സേതു’ എന്ന ചിത്രമാണ് വിക്രമിന്റെ തലവര മാറ്റിയത്. പിന്നീട് വന്ന ധൂള്‍, സാമി എന്നീ ചിത്രങ്ങളും ഹിറ്റ്. 2003ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും, 2005ല്‍ ഫിലിംഫെയര്‍ അവാര്‍ഡും നേടി.

1998ലിറങ്ങിയ സേതു എന്ന ചിത്രത്തിന് വേണ്ടി തല മൊട്ടയടിച്ച് ഇരുപത്തിയൊന്ന് കിലോയും കുറച്ചാണ് കഥാപാത്രമായത്. പക്ഷേ ആ ചിത്രം പൂര്‍ത്തിയായില്ല. തല മുണ്ഡനം ചെയ്ത ലുക്ക് അതുപോലെ നില നിര്‍ത്തിയത് രണ്ടുവര്‍ഷത്തോളമാണ്.

കഥാപാത്രത്തിന് വേണ്ടി ശരീരത്തില്‍ എന്തുമാറ്റത്തിനും തയ്യാറായ മറ്റൊരു താരമില്ല. ആരാധനാ പാത്രമായ വിക്രമിനെ കുറിച്ച് ലിങ്കേശന്‍ ലീ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഒരു കഥാപാത്രത്തിനു വേണ്ടി തന്റെ ശരീരത്തെ തന്നെ ഇത്രമേല്‍ സമര്‍പ്പിക്കുന്ന മറ്റൊരു താരം ഇന്ത്യയില്‍ സിനിമയില്‍ തന്നെ വേറെ ഉണ്ടാകില്ല ??

പ്രിത്വിരാജ് തന്നെ ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി ഇനി ഒരു വട്ടം കൂടി ഞാന്‍ കഥാപാത്രത്തിന് വേണ്ടി weight loss ചെയ്യില്ല എന്ന്.

എന്നാല്‍ ചിയാന്‍ ഇതിപ്പോള്‍ ഒന്നല്ല,രണ്ടല്ല, മൂന്നല്ല, ഒത്തിരി വട്ടം ആയി ഇങ്ങനെ ശരീരത്തെ പോലും വക വയ്ക്കാതെ ഇത്ര strain എടുത്ത് weight loss ചെയ്യുന്നത് ??

എന്തായാലും തങ്കലാന്‍ മൂവിക്ക് വേണ്ടി ചിയാന്‍ എടുക്കുന്ന effort എത്ര പറഞ്ഞാലും മതിയാകില്ല അതും നാളെ 57 വയസ് ആകാന്‍ പോകുന്ന മനുഷ്യന്‍ ആണെന്ന് ഓര്‍ക്കണം ??

Anu