Film News

ലൈഫ് ഡൗണ്‍ ആകുമ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ ഈ പാലക്കാരി കൊച്ചിനെ മാത്രം ഓര്‍ത്താല്‍ മതി!!!

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. സ്വതസിദ്ധമായ ശൈലി കൊണ്ടാണ് റിമി ആരാധകരെ സ്വന്തമാക്കിയത്. ജീവിതത്തിലെ പ്രതിസന്ധികളൊന്നും പ്രൊഫഷനിലേക്ക് കൊണ്ടുവരാതെ കരിയറില്‍ ഏറെ ഉയരത്തിലാണ് റിമി. ഇപ്പോഴിതാ റിമിയെ കുറിച്ചുള്ള പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സനല്‍ കുമാര്‍ പത്മനാഭന്‍ പ്രിയ ഗായികയെ കുറിച്ച് പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

വിവാഹവും വിവാഹമോഹനവും ജീവിതത്തിലെ രണ്ട് ദിവസത്തെ കഥകള്‍ മാത്രമാണ് നിങ്ങളുടെ കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് നിങ്ങളുടെ ജീവിതവിജയം തീരുമാനിക്കുന്നത് എന്ന് സ്വജീവിതം കൊണ്ടു കാണിച്ചു തന്നു റിമി എന്നാണ് സനല്‍ പറയുന്നത്

വീട്ടുകാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം ആഗ്രഹങ്ങളെ ഹൃദയത്തിന്റെ നാലറകളില്‍ ചങ്ങലക്കിട്ടു കൊണ്ടു, അവര്‍ പറയുന്ന വഴിയേ സഞ്ചരിക്കേണ്ടി വന്നേക്കാവുന്നവര്‍ക്ക്…..
സ്വന്തം ഇഷ്ടങ്ങളെ അങ്ങനെ വിട്ടു കളയാതിരിക്കുവാനായുള്ള പ്രചോദനത്തിനായി കൂട്ട് പിടിക്കാവുന്ന ഒരാളുടെ കഥ പറയാം …….

അവര്‍ തന്റെ പതിനഞ്ചാം വയസില്‍ പാലായിലെ വീട്ടില്‍ ഇരുന്നു,കുട്ടിക്കാലം മുതലേ കന്യസ്ത്രീ മഠവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ പത്താം ക്ലാസ് കഴിഞ്ഞു തന്നെ മഠത്തില്‍ ചേരുവാനായി ക്ഷണിക്കുവാന്‍ വന്നവരോടും , തുടര്‍ പഠനത്തിന് സെക്കന്റ് ഗ്രൂപ് എടുത്തു പഠിച്ചു നേഴ്‌സ് ആകണം എന്ന് ഉപദേശിച്ച വീട്ടുകാരോടും ‘നോ ‘ പറഞ്ഞു കൊണ്ടു ‘എനിക്ക് പാട്ടാണ് വലുത് പാട്ടിന്റെ വഴിയേ പോകുവാന്‍ ആണ് ഇഷ്ടം ‘എന്ന് പറഞ്ഞു കൊണ്ടു മറ്റുള്ളവരല്ല തന്റെ ജീവിതം തീരുമാനിക്കുക എന്ന അവരുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു……

വ്യക്തി ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവാനാകാതെ അതു പ്രൊഫെഷ്ണല്‍ ലൈഫിനെയും ബാധിച്ചു ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നവര്‍ക്ക് അതില്‍ നിന്നും കര കയറുവാനായി എന്നും റോള്‍ മോഡല്‍ ആക്കാവുന്നൊരാളെ കുറിച്ച് പറയാം …..

അവര്‍ തന്റെ പ്രാണനായ അച്ഛന്‍ മരണമടഞ്ഞു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, മാനസികമായും ശരീരികമായും ഏറെ തളര്‍ന്നിരിക്കുന്ന അവസ്ഥയിലും താന്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ടിവി പ്രോഗ്രാമിന് വേണ്ടി ക്യാമെറയ്ക്ക് മുന്നില്‍ നിന്നു ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ പുറത്തു കാണിക്കാതെ, നിറ ചിരിയോടെയും കൗണ്ടറുകളോടെയും ഫുള്‍ എനര്‍ജിയില്‍ പെര്‍ഫോം ചെയ്തു തകര്‍ക്കുകയായിരുന്നു ……
ചെറുതും വലുതുമായ ‘പണം’ കയ്യില്‍ വരുമ്പോള്‍ സ്വാര്‍ത്ഥത മൂലം കുടുംബബന്ധങ്ങളും രക്ത ബന്ധങ്ങളും മറന്നു പോകുന്നവര്‍ക്ക് ഒരു ഐ ഓപ്പണിങ്ങിനു ആയി ഒരാളെ കുറിച്ച് പറയാം…..

അവര്‍ ടിവി പ്രോഗ്രാമും ഗാനമേളയും സിനിമാ പാട്ടും ഉല്‍ഘാടനവും തുടങ്ങി താന്‍ അധ്വാനിച്ചു നേടുന്ന വരുമാനം കൊണ്ടു പപ്പയുടെ മരണശേഷം ആ ശൂന്യത അറിയിക്കാതെ തന്റെ അമ്മയെയും കൂടപ്പിറപ്പുകളെയും ചേര്‍ത്ത് പിടിച്ചു തന്റെ കുടുമ്പത്തില്‍ സ്വര്‍ഗം വിരിയിക്കുകയായിരുന്നു ……
തന്നെ ഏല്പിച്ച ജോലി തികഞ്ഞ കൃത്യതയോടെയും സമയനിഷ്ഠയോടെയും ചെയ്തു തീര്‍ത്തിട്ടും പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കാതെ ജോലി ഏല്പിച്ചവര്‍ നമ്മളെ വട്ടം ചുറ്റിക്കുമ്പോള്‍ നിസ്സഹായതയുടെ മുഖം മൂടി അണിയും മുന്‍പ് ഒരു നിമിഷം നമുക്ക് അവരെ കുറിചോര്‍ക്കാം …..

അവര്‍ പ്രോഗ്രാമിന് ശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്കാന്‍ വിസമ്മതിച്ച ഏജേന്റിനോട് ‘ഞാന്‍ മദര്‍ തെരെസയൊന്നുമല്ല ജോലി ചെയ്യുന്നത് ചാരിറ്റിക്കല്ല കാശിന് വേണ്ടിയാണ് ‘ എന്നും പറഞ്ഞു തര്‍ക്കിച്ചു തനിക്ക് അര്‍ഹതപ്പെട്ട വേതനം ചോദിച്ചു വാങ്ങുകയായിരുന്നു ……
വിവാഹമാണു ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള വിഷയം ! അതു തകര്‍ന്നു വിവാഹ മോചനം നേടുകയെന്നാല്‍ മരണതുല്യവും എന്ന് ചിന്തിച്ചു നിരാശയിലാണ്ട് ജീവിക്കുന്നവര്‍ക്ക് ഒരു ചെറു ആശ്രയത്തിനായി അവര്‍ക്ക് നേരെ മിഴികള്‍ പായിക്കാം …..
വിവാഹവും വിവാഹമോഹനവും ജീവിതത്തിലെ രണ്ട് ദിവസത്തെ കഥകള്‍ മാത്രമാണ് നിങ്ങളുടെ കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് നിങ്ങളുടെ ജീവിതവിജയം തീരുമാനിക്കുന്നത് എന്ന് സ്വജീവിതം കൊണ്ടു കാണിച്ചു തന്നു അവര്‍ നമ്മുടെ മുന്നിലുണ്ട് ……..
റിമി ടോമി ????
ലൈഫ് ഒന്നു ഡൌണ്‍ ആകുമ്പോള്‍ അല്പം പോസിറ്റീവ് എനെര്‍ജി ലഭിക്കാന്‍ ആരോ എഴുതി വച്ച പുസ്തകത്താളുകളിലെ കാവ്യാത്മക ഡയലോഗുകളോ, ഇന്‍സ്റ്റ യിലെ ചെറു മോട്ടിവേഷണല്‍ റീല്‍സുകളോ ഒന്നും തേടി പോകേണ്ടന്നെ …
നമ്മുടെ കണ്മുന്നിലുള്ള ഈ പാലക്കാരി കൊച്ചിനെ കുറിച്ചോര്‍ത്താല്‍ പോരെ…….
അതിനേക്കാള്‍ വലിയ വേറെന്തു പോസിറ്റീവ് എനര്‍ജിയാണുള്ളത് …????
ഒരിക്കല്‍ താജ് ഹോട്ടലില്‍ വച്ചു അപ്രതീക്ഷിതമായി ദാസട്ടനെ കണ്ടപ്പോള്‍ വളരെ ഭവ്യതയോടെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് വിശേഷങ്ങളൊക്കെ പറഞ്ഞു നിക്കവേ അവരോടു ‘ റിമി സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം ഇങ്ങനെ കല പില എന്ന് സംസാരിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ ശുദ്ധ സംഗീതം അങ്ങനെയല്ല ‘ എന്ന് ദാസേട്ടന്‍ ഉപദേശിക്കവേ …
അദ്ദേഹം പറഞ്ഞതെല്ലാം തല കുലുക്കി കേട്ട് സമ്മതിച്ചു അവര്‍ അന്ന് ഒന്നും പറയാതെ തിരിഞ്ഞു നടന്നെങ്കിലും ,……..

അതു കേട്ട റിമിയെക്കുറിച്ചു അറിയാവുന്നവരെല്ലാം ഒരിക്കലെങ്കിലും അവരുടെ മനസിലെങ്കിലും ദാസേട്ടന് അതിനുള്ള മറുപടി കൊടുത്തു കാണും ….
അതൊരു പക്ഷെ ഇങ്ങനെയാകാം …
‘പ്രിയ ദാസട്ടാ നിങ്ങള്‍ പറഞ്ഞത് ശരിയാണ് സംഗീതത്തില്‍ കുറെ കൂടി ശ്രദ്ധിച്ചാല്‍ റിമിക്ക് സംഗീതത്തിന്റെ ലോകത്തു കുറച്ചു കൂടി ഉയരങ്ങളില്‍ എത്തുവാന്‍ സാധിച്ചേക്കും പക്ഷെ നിങ്ങള്‍ പറഞ്ഞ ആ കല പില സംസാരം ആര്‍ക്കും പറ്റും എന്നുള്ളത് തെറ്റാണു ! അതു ആര്‍ക്കും പറ്റുമെങ്കില്‍ ഇവിടെ ഒരുപാട് റിമി ടോമി മാര്‍ കാണുമായിരുന്നു …..ഇതു ഒന്നേയുള്ളു ?????? എന്നു പറഞ്ഞാണ് സനല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B