Categories: Film News

രശ്മികയും വിജയ് ദേവരകൊണ്ടയും രഹസ്യമായി വിവാഹിതരായോ?ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്!!

കുറച്ച് നാളുകളായി തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ വിജയ്‌യും രശ്മികയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയാണ് . വിവാഹ വേഷത്തിൽ നിൽക്കുന്ന താരങ്ങളുടെ ചിത്രം പുറത്തുവന്നു.ഇതോടെയാണ് വിവാഹിതരായെന്ന വാർത്തകളെത്തിയത്.

ഇപ്പോഴിതാ വൈറൽ ചിത്രം പ്രചരിച്ചതിന് പിന്നിലെ അതിന്റെ സത്യവും പുറത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഗോൾഡൻ നിറത്തിലുള്ള വസ്ത്രമാണ് രശ്മിക അണിഞ്ഞിരിക്കുന്നത്.വിജയ് ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിൽലുള്ള ഷെർവാണിയും തലപ്പാവുമാണ്. ഇരുവരുടെയും കഴുത്തിൽ മുല്ലപ്പൂ മാലകളും അണിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഒരു ഫാൻ മെയ്ഡ് ഫോട്ടോയാണ് വിവാഹചിത്രം എന്ന പേരിലാണ് പ്രചരിക്കുന്നത്.

ആരാധകന് ഇരുവരും വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം ഉണ്ടത്രെ. അതിനാലാണ് ഇത്തര്തിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത്. അതേ സമയം ഗോസിപ്പ് കോളങ്ങളിൽ വിജയ്യും രശ്മികയും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും ജോഡി ശ്രദ്ധിക്കപ്പെട്ടത് ‘ഗീതഗോവിന്ദം’ ചിത്രത്തിലൂടെയാണ്. പിന്നീട് ‘ഡിയർ കോമ്രേഡ്’ എന്ന സിനിമയിലും ഒരുമിച്ച് അഭിനയിച്ചു.അടുത്ത സുഹൃത്തുക്കളായ ഇരുവരും ഡിന്നറിനും വെക്കേഷൻ യാത്രകളും ഒരുമിച്ച് നടത്താറുണ്ട്.

Aiswarya Aishu