മലയാളത്തില്‍ തുടങ്ങി തമിഴകത്തും തെലുങ്കിലുമെല്ലാം ഏറെ ആരാധകരുള്ള താരമാണ് നടന് ഫഹദ്ഫാസില്‍. നായകനായും വില്ലനായും എല്ലാ റോളുകളും താരത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നില്ക്കുന്ന താരം ഹോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫഹദ് തന്നെയാണ് താന്‍ ഹോളിവുഡില്‍ ഓഡിഷന് പോയ അനുഭവം പങ്കുവച്ചത്. ആദ്യമായാണ് താരം ഒരു ഓഡിഷന് പോയ അനുഭവം പങ്കുവയ്ക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി വിദേശ പ്രൊക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ഓഡിഷനാണ് ഫഹദ് പങ്കെടുത്തത്. എന്നാല്‍ പ്രൊഡഷന്‍ ഹൗസിന്റെ പേരോ സിനിമയുടെ വിവരങ്ങളോ ഒന്നും ഫഹദ് വെളിപ്പെടുത്തിയിട്ടില്ല.
‘ഞാന്‍ ഒരു വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. ആദ്യമായാണ് ഞാന്‍ ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. അവര്‍ ഓഡിഷന്റെ ഭാഗമായി ഒരു സീന്‍ നല്കി. ആ രംഗത്തിനും മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല,’ എന്ന് ഫഹദ് പറഞ്ഞു.
ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കേണ്ടത്. അത് ചെയ്തപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഒരു സീന്‍ പെട്ടെന്ന് അഭിനയിക്കണം എന്ന് പറഞ്ഞ് തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് വന്നാല്‍ പോലും തനിക്ക് അത് കൃത്യമായി ചെയ്യാന്‍ കഴിയില്ല. അഭിനയം പതിയെ സംഭവിക്കേണ്ടതാണ്. അതാണ് തന്റെ രീതിയെന്നും താരം പറയുന്നു. താന്‍ തിരക്കഥയ്ക്കൊപ്പം പോകുന്ന ആളല്ല. ഒരു സിനിമ നിര്‍മാണത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം അതിന്റെ ചിത്രീകരണമാണ്. അത് ഏറെ ബുദ്ധിമുട്ടുള്ളതും നല്ല രസകരവുമാണെന്നും ഫഹദ് പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…