ആ വലിയ നടനോടൊപ്പമാണ് ആ സീന്‍ ചെയ്യണ്ടേത്!!! ഹോളിവുഡ് ഓഡിഷന്‍ അനുഭവം പങ്കിട്ട് ഫഹദ്

മലയാളത്തില്‍ തുടങ്ങി തമിഴകത്തും തെലുങ്കിലുമെല്ലാം ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഫഹദ്ഫാസില്‍. നായകനായും വില്ലനായും എല്ലാ റോളുകളും താരത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഹോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ്…

മലയാളത്തില്‍ തുടങ്ങി തമിഴകത്തും തെലുങ്കിലുമെല്ലാം ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഫഹദ്ഫാസില്‍. നായകനായും വില്ലനായും എല്ലാ റോളുകളും താരത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഹോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫഹദ് തന്നെയാണ് താന്‍ ഹോളിവുഡില്‍ ഓഡിഷന് പോയ അനുഭവം പങ്കുവച്ചത്. ആദ്യമായാണ് താരം ഒരു ഓഡിഷന് പോയ അനുഭവം പങ്കുവയ്ക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി വിദേശ പ്രൊക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ഓഡിഷനാണ് ഫഹദ് പങ്കെടുത്തത്. എന്നാല്‍ പ്രൊഡഷന്‍ ഹൗസിന്റെ പേരോ സിനിമയുടെ വിവരങ്ങളോ ഒന്നും ഫഹദ് വെളിപ്പെടുത്തിയിട്ടില്ല.

‘ഞാന്‍ ഒരു വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. ആദ്യമായാണ് ഞാന്‍ ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. അവര്‍ ഓഡിഷന്റെ ഭാഗമായി ഒരു സീന്‍ നല്‍കി. ആ രംഗത്തിനും മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല,’ എന്ന് ഫഹദ് പറഞ്ഞു.

ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കേണ്ടത്. അത് ചെയ്തപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഒരു സീന്‍ പെട്ടെന്ന് അഭിനയിക്കണം എന്ന് പറഞ്ഞ് തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് വന്നാല്‍ പോലും തനിക്ക് അത് കൃത്യമായി ചെയ്യാന്‍ കഴിയില്ല. അഭിനയം പതിയെ സംഭവിക്കേണ്ടതാണ്. അതാണ് തന്റെ രീതിയെന്നും താരം പറയുന്നു. താന്‍ തിരക്കഥയ്ക്കൊപ്പം പോകുന്ന ആളല്ല. ഒരു സിനിമ നിര്‍മാണത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം അതിന്റെ ചിത്രീകരണമാണ്. അത് ഏറെ ബുദ്ധിമുട്ടുള്ളതും നല്ല രസകരവുമാണെന്നും ഫഹദ് പറയുന്നു.