Categories: Film News

ആ കാര്യത്തില്‍ ഫഹദും നസ്രിയയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഇതാണ്..!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമാ രംഗത്ത് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ നസ്രിയയുടേയും തന്റെയും സിനിമാ ജീവിതത്തെ കുറിച്ച് ഫഹദ് ഫാസില്‍ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. താന്‍ സിനിമകള്‍ സെലക്ട് ചെയ്യുമ്പോള്‍ ഫഹദുമായി അതേ കുറിച്ച് സംസാരിക്കാറുണ്ടെന്നും എന്നാല്‍ അവസാന തീരുമാനം തന്റേത് മാത്രം ആണെന്നും നസ്രിയ പറഞ്ഞിരുന്നു..

നസ്രിയ എന്നെക്കാള്‍ കൂടുതല്‍ സിനിമകള്‍ കാണുന്ന വ്യക്തിയാണെന്നാണ് ഫഹദ് പറയുന്നത്. നസ്രിയയ്ക്ക് ഇപ്പോള്‍ നടക്കുന്ന എല്ലാ സിനിമകളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടെന്നും അദ്ദേഹം പറയുന്നു.. എന്നാല്‍ തന്റെ റെഫറന്‍സ് ഇപ്പോഴും പഴയകാല സിനിമകള്‍ ആണെന്നും നടന്‍ പറയുന്നു. പത്ത് വര്‍ഷം മുന്‍പുള്ള സിനിമകളാണ് ഞാന്‍ ഇന്നും കാണുന്നത്.. ഇന്നത്തെ സിനിമകളിലേക്ക് ഞാന്‍ എത്തുന്നതേ ഉള്ളൂ..

ഇക്കാലത്ത് നടക്കുന്ന സിനിമകളെ കുറിച്ച് നസ്രിയ വളരെ അധികം ബോധവതിയാണ്. എന്തൊരു പുതിയ ഐഡിയ പറഞ്ഞാലും അത് ഫ്രഷ് ആണോ അല്ലയോ എന്ന് നസ്രിയയ്ക്ക് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാനുള്ള കഴിവുണ്ട്.. സിനിമയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നസ്രിയയുടെ റിയാക്ഷന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്നും.. അത് തനിക്ക് വലിയ സഹായം ആകാറുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നു.

അതേസമയം, മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനും നിര്‍മ്മാതാവും എല്ലാമാണ് ആരാധകരുടെ പ്രിയപ്പെട്ട ഫഫാ.. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ മലയന്‍ കുഞ്ഞിന് വേണ്ടിയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഈ മാസം 22ന് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക.

Nikhina