Film News

ബൈക്കിലെത്തി രാവിലെ വീട്ടിൽ പത്രമിടുന്ന ‘ഷമ്മി’; ഫഹദ് ആള് കൊള്ളാലോ, വീ‍ഡിയോ വൈറൽ

ഷമ്മി എന്ന് പറഞ്ഞാൽ ഇപ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക ഫഹദ് ഫാസിലിനെയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം അത്രമാത്രം ആഴത്തിൽ മലയാളി മനസിൽ പതിഞ്ഞു കഴിഞ്ഞതാണ്. . വിചിത്രമായ പെരുമാറ്റവും, സ്വഭാവവും ഉള്ള സൈക്കോ വില്ലൻ ക്യാരക്ടർ വലിയ ശ്രദ്ധേ നേടിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുമ്പോൾ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ അതേ രൂപഭാവത്തിലുള്ള ഒരു പത്ര വിതരണക്കാരന്റെയാണ് വീഡിയോ. സോഷ്യൽ മീഡിയയിലെ വിവിധ പേജുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സിദ്ധിഖ് അസീസ്യ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആദ്യം വീഡിയോ വന്നത്. “രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു നോക്കിയപ്പോ ഫഹദ് ഫാസിൽ” ലൊക്കേഷൻ വയനാട് എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരുന്നത്.

വീഡിയോയിൽ പത്രം ഇടുന്ന ഫഹദിനോട് മുഖച്ഛായ ഉള്ള വ്യക്തിയുമായി സംഭാഷണം നടത്തുന്നുണ്ട്. പത്രം ഇടുന്നയാളോട് തന്നെ ഫഹദ് ഫാസിലിനെപ്പോലുണ്ടെന്ന് വീഡിയോ എടുക്കുന്നവർ പറയുന്നുണ്ട്. അപ്പോൾ ആ വ്യക്തി ചിരിച്ച് കൊണ്ടാണ് മ‌‌ടങ്ങുന്നത്. വിജീഷ് എന്നാണ് തൻറെ പേര് എന്നും പറയുന്നുണ്ട്. എന്തായാലും അവസാനം ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗും വീഡിയോയിൽ കേൾക്കാം. മധു സി. നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആയിരുന്നു സംഗീതം.

Ajay Soni