പുഷ്പ ടുവിൽ ഫഹദ് ഫാസില്ലിന്റെ പ്രതിഫലം എത്ര?, ആദ്യ ഭാഗത്തേക്കാള്‍ ഇരട്ടിയോ?

നടന്‍ ഫഹദ് ഫാസില്‍ അന്യഭാഷകളില്‍ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ മറ്റ് സൂപ്പര്‍സ്റ്റാറുകളെ നോക്കിയാൽ അവർക്ക് വില്ലൻ വേഷങ്ങളോട് താല്പര്യമുണ്ടാകില്ല.എന്നാൽ ഫഹദ് ഫാസിൽ എന്ന സൂപ്പര്‍സ്റ്റാര്‍ അങ്ങനെയല്ല.നായകന്റെ കിരീടം തന്നെ വേണമെന്ന അതിമോഹമൊന്നുമില്ല. വില്ലൻ വേഷത്തിൽ നിറഞ്ഞാടി കയ്യടി വാങ്ങിയും, ചിലപ്പോഴൊക്കെ നായകനും മുകളില്‍ അഴിഞ്ഞാടിയുമുള്ള മുൻകാല ചരിത്രവുമുണ്ട് ഫഹദിന്. അടുത്തിടെ മാമന്നനിലെ ഫഹദിന്റെ വില്ലന്‍ വേഷം നായകനേക്കാള്‍ കൈയ്യടി നേടിയിരുന്നു. അതിന് മുമ്പേ തന്നെ ഫഫദ് ഇന്ത്യന്‍ ആസ്വാദകരെ മുഴുവന്‍ കൈയ്യിലെടുത്തത് പുഷ്പയിലെ വില്ലന്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്തായിട്ടുള്ള പ്രകടനത്തിലൂടെയായിരുന്നു. അല്ലു അര്‍ജുന്‍ തലകുത്തി മറിഞ്ഞ പുഷ്പയില്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുത്തിയത് എസ്പി ഭന്‍വര്‍ സിങ് ഷെഖാവത്ത തന്നെയായിയിരുന്നു. അല്ലു അര്‍ജുന്റെ മാസ്സിനോട് ഏറ്റുമുട്ടാന്‍ മറ്റൊരു കൊലമാസെന്ന് ചിന്തിച്ചിതിനാലാവാം അവിടെ ഫഹദ് ഫാസില്‍ വന്നെയെത്തിയത്. തിയറ്ററില്‍ പുഷ്പയെ എന്നപോലെ പ്രേക്ഷകരേയും കുറച്ചൊന്നുമല്ല ആ വില്ലന്‍ വെറുപ്പിച്ചിരുത്തിയത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഫഹദിന് അന്യഭാഷയില്‍ നിന്നും ലഭിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള വില്ലനായി ചിത്രത്തില്‍ താരമുണ്ടാവും.ആദ്യ ഭാഗത്തില്‍ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. നായകനായ അല്ലു അര്‍ജുനെ പോലും വിറപ്പിച്ച വില്ലനായി ഫഹദ് മാറിയിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഫഹദ് ഫാസില്‍ വാങ്ങിയ പ്രതിഫലം എട്ട് കോടി രൂപയാണ്. ഈ ചിത്രത്തിന്റെ കഥാപാത്രത്തിന് പിന്തുടര്‍ച്ച ആവശ്യമാണ്. രണ്ടാം ഭാഗത്തില്‍ ശെഖാവത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ട. മാത്രമല്ല പുഷ്പയുടെയും ശെഖാവത്തിന്റെയും സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയാണ് പുഷ്പ ടു മുന്നോട്ട് പോകുന്നതു . അതുകൊണ്ട് ആദ്യ ഭാഗത്തേത്തില്‍ നിന്ന് ഇരട്ടിയില്‍ അധികമാണ് ഫഹദ് രണ്ടാം ഭാഗത്തില്‍ പ്രതിഫലമായി മാറിയിരിക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വില്ലന്‍മാരിള്‍ ഒരാളായി ഫഹദ് മാറിയിരിക്കുകയാണ്. പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നത് ആദ്യത്തേതിനേക്കാള്‍ വമ്പന്‍ ബജറ്റിലാണ്. അതുകൊണ്ട് ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകനായ അല്ലു അര്‍ജുന് 70 മുതല്‍ 100 കോടി രൂപയ്ക്ക് ഇടയിലാണ് പുഷ്പ ആദ്യ ഭാഗത്തില്‍ പ്രതിഫലമായി ലഭിച്ചത്. രണ്ടാം ഭാഗത്തില്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫഹദ് ആദ്യ ഭാഗത്തില്‍ മൂന്നര കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തുമെന്നാണ് സൂചന.

ഫഹദ് പ്രതിഫല കാര്യത്തിലും മുമ്പന്‍ എന്ന പോലെ ആസ്തിയിലും ചില ആഡംബരത്തിലും മുമ്പനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 15 മുതല്‍ ഇരുപത് മില്യണിന്റെ ഇടയിലാണ് ഫഹദിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്.മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം താരത്തെ തേടിയെത്തുന്നുണ്ട്. ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്. പോര്‍ഷെയുടെ 911 കരേര എസ് നേരത്തെ ഫഹദ് സ്വന്തമാക്കിയ കാറാണ്. 1.84 കോടിയാണ് ഇതിന്റെ വില. 2.65 കോടി നല്‍കി ഇതേ കാര്‍ നേരത്തെ കസ്റ്റമൈസും ചെയ്തിരുന്നു. മേഴ്‌സിഡസ് ബെന്‍സിന്റെ ഇ ക്ലാസ്, റോഞ്ച് റോവര്‍ വോഗ് എന്നിവയും ഫഹദിന്റെ ശേഖരത്തിലുണ്ട്. വേഗിന് 2.35 കോടിയും, ഇ ക്ലാസിന് 70 ലക്ഷവുമാണ് വില. മാരി സെല്‍വരാജിന്റെ ‘മാമന്നന്‍’ എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിലെ സവര്‍ണ ജാതിയില്‍ നിന്നുള്ള രത്‌നവേല്‍ എന്ന രാഷ്ട്രീയ നേതാവായി വില്ലന്‍ റോളിലാണ് മാമന്നനില്‍ ഫഹദ്. വടിവേലുവും ഉദയനിധി സ്റ്റാലിനും പ്രധാന റോളിലെത്തിയ മാമന്നനിലെ ഫഹദിന്റെ പെര്‍ഫോര്‍മന്‍സിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തില്‍ രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘ആവേശം’ ആണ് ഫഹദിന്റെ പൂര്‍ത്തിയായ മറ്റൊരു സിനിമ. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തില്‍ ഫഹദ് ഇനി ചെയ്യുന്നത്.

Revathy

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

9 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago