ഫഹദ് വേറെ ലെവൽ! ആവേശകരമായ പ്രേക്ഷക പ്രതികരണം ഇങ്ങനെ 

രോമാഞ്ച൦ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രം ആവേശം ഇന്നായിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തിരുന്നത്, ഫഹദ് ഫാസിൽ നായകനായ ഈ ചിത്ര൦ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഫഹദിന്റെ  പെർഫോമൻസിനെ  പ്രശംസിച്ചുകൊണ്ടെത്തുകയാണ് പ്രേക്ഷകർ, ഫഹദ് വേറെ ലെവൽ എന്നാണ് ചിത്രം കണ്ടിറങ്ങുന്നവർ പറയുന്നത്, ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്

രോമാഞ്ചത്തിന്‌ ശേഷം ജിത്തു മാധവൻ ടെക്നിക്കലി ഇമ്പ്രൂവ് ആയിട്ടുണ്ടെന്നും പറയുന്നു, മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണ്  സിനിമയുടെ ആകര്‍ഷണമായി മാറിയിരിക്കുന്നത് .നിരവധി നര്‍മ്മ  മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമാണ് ആവേശം, യൂത്തിനെ ആകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും ചേർത്ത ഒരു കംപ്ലീറ്റ് പാക്കേജ്. ഫഹദ് ഫാസിലിന്റെ എന്തൊരു പെര്‍ഫോമര്‍ ആണ്. രോമാഞ്ചം ഉണ്ടാക്കിയ ക്ലൈമാക്‌സ്.

മോളിവുഡില്‍ നിന്നും മറ്റൊരു നിലവാരമുള്ള സിനിമ കൂടി  എത്തിയിരിക്കുകയാണ് ഇതൊരുബ്ലോക്ബ്സ്റ്റർ ചിത്രമാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഫഹദിന്റെ കഥാപാത്രത്തില്‍ ചില നിഗൂഢതകള്‍ വരുത്തിയാണ് തിരക്കഥ. നര്‍മ്മ ഭാഗങ്ങള്‍ വളരെ നന്നായി. ഇടവേളയ്ക്ക് മുമ്പ് തന്നെ നമ്മളെ  രോമാഞ്ചം ഉണ്ടാക്കി എന്നാണ് അവർ പറയുന്നത്. ഫഹദ് വേറെ ലെവൽ ഒന്നും പറയാനില്ല എന്നും പ്രേക്ഷകർ പറയുന്നു. രംഗൻ  എന്ന കഥപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്,