Film News

അച്ഛൻ പറഞ്ഞത് കേൾക്കാതെ ജ്യോതികയുടെ നിർബന്ധം നടത്തി; സൂര്യയുടെ കുടുംബത്തിൽ പ്രശ്‌നങ്ങൾ പുകയുന്നു എന്ന് റിപ്പോർട്ടുകൾ

തമിഴ് സിനിമാലോകത്തെ  പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡികൽ  ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആയിരിന്നു  ഒരുപക്ഷെ  ഏറെ സന്തോഷിചത്. സൂര്യയുടെയും ജ്യോതികയുടേയും  പ്രണയവും വിവാഹവുംഎല്ലാം തന്നെ  വലിയ തോതിൽ ചർച്ചയായി മാറുകയും  ചെയ്യ്തിരുന്നു.  സൂര്യയും ജ്യോതികയും  2006ലാണ്  വിവാഹിതരായത്. എന്നാൽ  ജ്യോതികയെ മരുമകളായി സ്വീകരിക്കാൻ സൂര്യയുടെ വീട്ടുകാർ ആദ്യം ഒന്ന് മടിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും  വിവാഹത്തിന് കുടുംബം  സമ്മതം നൽകിയത് എന്നും മുൻപ് വാർത്തകൾ എത്തിയിരുന്നു.  മുംബൈ സ്വദേശിയാണ് ജ്യോതിക.  വ്യത്യസ്ത പശ്ചാത്തലത്തിൽ വളർന്ന ജ്യോതിക സൂര്യയുടെ ഭാര്യയായി തമിഴ് കു‌ടുംബത്തിലേക്ക് ക‌ടന്ന് വന്നു. തിരക്കേറിയ നടിയായിരുന്ന ജ്യോതിക അഭിനയ രം​ഗം വിട്ടു. രണ്ട് മക്കൾക്ക് ജന്മം നൽകി കുടുംബിനിയായി കഴിഞ്ഞു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് അഭിനയ രം​ഗത്തേക്ക് താരം തിരിച്ചെത്തുന്നത്. ചെന്നെെയിൽ മാതാപിതാക്കൾക്കൊപ്പമാണ് സൂര്യയും ജ്യോതികയും കഴിഞ്ഞിരുന്നത്. അടുത്ത കാലത്ത് മുംബൈയിലേക്ക് ജ്യോതിക സൂര്യക്കൊപ്പം താമസം മാറി. ഇതേക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു.

സൂര്യയുടെ കുടുംബവും ജ്യോതികയും ഒത്ത് പോകുന്നില്ലെന്നായിരുന്നു അത്തരത്തിൽ  പുറത്ത് വന്ന അഭ്യൂഹങ്ങൾ. അതേസമയം  ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ​ഗോസിപ്പുകൾ വന്നു. എന്നാൽ താനും  കുടുംബവുമായും യാതൊരു  പ്രശ്നമാെന്നുമില്ലെന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ജ്യോതിക വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ  കുടുംബം തനിക്ക്  എപ്പോളും സപ്പോർട്ട് ആണെന്നും നടി പറഞ്ഞു , കുടുംബാങ്ങങ്ങൾ ഒക്കെ തന്റെ ഏറ്റവും അടുത്ത വ്യക്തികളാണെന്നും ജ്യോതിക പറഞ്ഞിരുന്നു. ഇപ്പോഴിതാ സൂര്യയുടെ കുടുംബത്തിനുള്ളിൽ  മറ്റ് ചില പ്രശ്നങ്ങൾ പുകയുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൂര്യയുടെ പിതാവ് ശിവകുമാർ കടുത്ത അതൃപ്തിയിലാണെന്നാണ്  തമിഴ് സിനിമാ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നത് . സൂര്യയുടെ പ്രവൃത്തിയാണ് ഇതിന് കാരണമായത്. അടുത്തിടെ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീ​ഗിന്റെ ചെന്നെെ ടീമിനെ സൂര്യ വാങ്ങിയിരുന്നു. എന്നാൽ അച്ഛൻ  ശിവകുമാറിന്  സൂര്യയുടെ ഈ പ്രവൃത്തിയിൽ  എതിർപ്പുണ്ടായിരുന്നു.

പന്തയം പോലെയുള്ള  ഇത്തരമാെരു ഡീൽ നല്ലതല്ലെന്ന് ശിവകുമാർ സൂര്യയെ ഉപദേശിക്കുകയും ചെയ്തു. എന്നാൽ ജ്യോതികയുടെ നിർബന്ധത്തിന് വഴങ്ങി സൂര്യ ക്രിക്കറ്റ് ടീം വാങ്ങിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പുറമേക്ക് ഒരു കുഴപ്പവുമില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും കുടുംബത്തിനുള്ളിൽ വലിയ  പ്രശ്നങ്ങളാണെന്നും അഭ്യൂഹമുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കു‌ടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജ്യോതിക പറഞ്ഞത്. സൂര്യയുടെ പിതാവ് ശിവകുമാറോ അല്ലെങ്കിൽ കുടുംബമോ ഒന്നും  തന്നെ സിനിമാ അഭിനയത്തിൽ നിന്ന് വിലക്കിയിരുന്നില്ലെന്നും ജ്യോതിക വ്യക്തമാക്കി. തിരിച്ച് വരവിൽ തനിക്ക് പിന്തുണ നൽകിയത് സൂര്യയുടെ പിതാവാണ്. തന്റെ സിനിമകൾ കണ്ട് സംവിധായകരെ വിളിച്ച് അദ്ദേഹം സംസാരിക്കാറുണ്ടെന്നും ജ്യോതിക വ്യക്തമാക്കിയിരുന്നു. മുംബൈയിലേക്ക് താമസം മാറിയതിന് കാരണം പ്രായമായ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ വേണ്ടിയാണെന്നും താൽക്കാലികമായുള്ള താമസം മാറ്റം മാത്രമാണിതെന്നും ജ്യോതിക വ്യക്തമാക്കിയിട്ടുണ്ട് . സൂര്യയുടെ കുടുംബത്തിൽ നിന്നും താനൊരുപാട് പഠിച്ചിട്ടുണ്ട്. അ​ദ്ദേഹത്തിന്റെ അമ്മയുമായി തനിക്ക് വലിയ അടുപ്പം ഉണ്ടെന്നും ജ്യോതിക പറഞ്ഞു.  കാതൽ ദ കോർ എന്ന മലയാള സിനിമയിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ഏറെക്കാലത്തിന് ശേഷം നടി മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മികച്ച പ്രക‌ടനം നടി കാഴ്ച വെച്ചു. കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കാതലനെ കാണുന്നെന്ന് അടുത്തിടെ ജ്യോതിക പറയുകയുമുണ്ടായി. എന്തായാലും  തിരിച്ച് വരവിൽ പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നില്ല എന്നതാണ് ജ്യോതികയുറെ തീരുമാനം .

Sreekumar R