ഗായകന്റെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ, പാട്ട് നിർത്തി; പിന്നെ…; വീഡിയോ വൈറൽ

വേദിയിൽ പാട്ട് പാടുന്നതിനിടെ പാക്കിസ്ഥാൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് ആരാധകൻ പണം വലിച്ചെറിയുന്നതിന്റെ വീഡിയോ വൈറലാകുന്നു. ‘സോച്ച്താ ഹൂൻ കെ വോ കിത്‌നെ മസൂം തെ’ എന്ന ഗാനം യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെ ആതിഫ് പാടവേയാണ് സംഭവം. ആവേശഭരിതനായ ആരാധകർ ഗായകനു നേർക്ക് നോട്ട് വലിച്ച് എറിയുകയായിരുന്നു. എന്നാൽ, ആതിഫ് ഉടൻ തന്നെ പാട്ട് നിർത്തി. ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്ന് പറയുകയും ചെയ്തു.

തുടർന്നാണ് പാട്ട് തുടർന്നത്. സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകന് സ്നേഹത്തോടെ മറുപടി നൽകിയത്. ദേഷ്യപ്പെടാതെ സൗമ്യതയോടെ കാര്യങ്ങൾ വിശദീകരിച്ച ആതിഫിനെ ആരാധകർ പുകഴ്ത്തുന്നുണ്ട്. ആതിഫ് മാതൃകാപരമായ ഇടപെടലാണ് നടത്തിയതെന്നും ആരാധകർ പറയുന്നു. സഹഗായകൻ ആഘ അലിയും ആതിഫിനെ പ്രശംസിച്ചു.

ഇതാദ്യമായല്ല വേദിയിൽ പാടുന്നതിനിടെ ഗായകർക്കു നേർക്കുള്ള ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത്. അടുത്തിടെ നിക് ജൊനാസ്, ബേബ് റെക്സ, ഹാരി സ്റ്റൈൽസ് എന്നീ ഗായകർക്കു നേരെയും ആരാധകർ വിവിധ വസ്തുക്കൾ വലിച്ചെറിഞ്ഞിരുന്നു. സംഗീതപരിപാടി നടക്കുമ്പോൾ ഗായകരുടെ സുരക്ഷാ കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകളെടുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

56 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago