സൽമാൻ ഖാനെ കാണാൻ ആരാധകൻ എത്തിയത് 1100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്!!

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് നിരവധി ആരാധകർ ഉണ്ട് എന്നതിൽ തർക്കമില്ല. അടുത്തിടെ താരം തന്‌റെ ഒരു ആരാധകനെ കണ്ടുമുട്ടി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ഒരു ആരാധകനെയാണ് സൽമാൻ ഖാൻ കണ്ടത്. നടനെ കാണാൻ ആരാധകൻ സൈക്കിളിൽ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

ഏകദേശം 1100 കിലോമീറ്റർ പിന്നിട്ടാണ് ആരാധകൻ താരത്തെ കാണാൻ എത്തിയത്. ആരാധകനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. കറുത്ത ടീ ഷർട്ടും ഒലിവ് പച്ച പാന്റും ധരിച്ച സൽമാൻ ഒരു ഫോട്ടോയിൽ തന്റെ ആരാധകന്റെ സൈക്കിൾ പിടിച്ച് നിൽക്കുന്നതും മറ്റൊരു ഫോട്ടോയിൽ ആരാധകനൊപ്പം പോസ് ചെയ്യുന്നതായി കാണാം. താരത്തിന്റെ ജന്മദിനത്തിൽ അദ്ദഹത്തെ കാണാൻ എത്തിയതാണ് ആരാധകൻ.

ഡിസംബർ 27നാണ് സൽമാൻ ഖാൻ തന്റെ 57-ാം ജന്മദിനം ആഘോഷിച്ചത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി താരം പിറന്നാൾ പാർട്ടിയും നടത്തിയിരുന്നു. പാർട്ടിയിൽ ഷാരൂഖ് ഖാൻ, യൂലിയ വന്തൂർ, തബു, പൂജ ഹെഗ്ഡെ, സംഗീത ബിജ്ലാനി, സൊനാക്ഷി സിൻഹ, കാർത്തിക് ആര്യൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

Aiswarya Aishu