അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ 

Follow Us :

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും , മാതാപിതാക്കളുടെ ഫോട്ടോയും വിശേഷങ്ങളും പങ്കുവെക്കറുണ്ട് , എന്നാൽ നടിയുടെ ഭർത്താവിനെ കുറിച്ച് എവിടെയും പറയാറില്ല, എന്താണ് ഇരുവരും ബന്ധം വേർപെടുത്തി എന്നുള്ള ചോദ്യങ്ങളും നടിക്കെതിരെ എത്താറുണ്ട്, എന്നാൽ ഇതുവരെയും അതിനെ കുറിച്ച് നവ്യ പ്രതികരിച്ചിട്ടില്ല, ഇപ്പോൾ   താരം ഒരു കാർ വാങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യയുടെ പുതിയ കാർ. 1.7 കോടിയോളം മുടക്കിയാണ് നവ്യ ഈ കാർ വാങ്ങിയത്. നവ്യയുടെ മകനും, പിതാവും ഒപ്പമുണ്ടെങ്കിലും ഭർത്താവില്ല. അമ്മക്ക് വയർ വേദന കാരണം കാര് എടുക്കാൻ എത്തിയില്ലന്നും നടി പറയുന്നുണ്ട്, എന്നാൽ ഈ വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് കമ്മന്റുമായി എത്തുന്നത്.

അമ്മക്ക് വയർ വേദന ആയതിനാൽ എത്തിയില്ല എന്നാൽ ഭർത്താവ് വരാത്തതിൽ  ഒരു  വിഷമവുമില്ലേ  എന്നാണ് ആരാധകർ ചോദിക്കുന്നത്, നവ്യ ഇപ്പോൾ സിം​ഗിൾ മം ആണോ. വേർപിരിയൽ പരസ്യമാക്കിയിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം.
എന്താണ് ഇരുവരും തമ്മിലുള്ള പ്രശ്നമെന്നും ആരാധകർ ചോദിക്കുന്നുണ്ട്, എന്നാൽ ഇതുവരെയും കൃത്യമായ ഉത്തരം നടി നൽകിയിട്ടില്ല ,