മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം ഭീഷ്മ പര്‍വ്വം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം തീയറ്റുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച ഓപ്പണിംഗ് തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സന്തോഷ നിമിഷത്തില്‍ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ ഫര്ഹാന് ഫാസില്‍ തന്റെ സോഷ്യല്‍ മീഡിയി അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.
മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന ഫര്ഹാന്, ലെന, സ്രിന്റ, വീണ നന്ദകുമാര്‍, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, സുഷീന്‍ ശ്യാം എന്നിവരെയാണ് ചിത്രത്തില്‍ കാണാനാവുക. മൈക്കിള്‍ അപ്പയ്ക്ക് ഒപ്പം ഞങ്ങള്‍ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഫര്ഹാന് കുറിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയ്ക്ക് ഒപ്പം ഒന്നിനൊന്ന് മികച്ച പ്രകടനാണ് മറ്റ് കഥാപാത്രങ്ങളും സിനിമയില്‍ കാഴ്ച്ച വെയ്ക്കുന്നത്. അത് തന്നെയാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയായി ആരാധകരും സിനിമാ നിരൂപകരും പറഞ്ഞുവെയ്ക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര സ്ക്രീന്‍ സ്പേസ് നല്കി ഒരുക്കിയിരിക്കുന്ന ചിത്രം
ഇതിനകം തന്നെ നിരൂപക പ്രശംസ നേടി കഴിഞ്ഞു. പുതുതലമുറയിലെ നടന്മാര് ഒരുമിച്ചെത്തി മാറ്റുരച്ച ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനരക്കുന്നുണ്ട്. അതേസമയം, ദുരഭിമാനകൊലയ്ക്ക് ഇരയായ കെവിനിനും ഭാര്യ നീനുവിനും വേണ്ടിയായിരുന്നു ചിത്രം സമര്‍പ്പിച്ചത്.