fbpx

അദ്ദേഹത്തിന്റെ മേക്കിങ് സ്‌റ്റൈലിൽ നിന്നു ഒരു തരി അങ്ങോട്ടോ ഇങ്ങോട്ടൊ മാറിയിട്ടില്ല!


അടുത്തിടെയാണ് ഫഹദ് ഫാസിൽ നായകനായെത്തിയ പാച്ചുവും അത്ഭുത വിളക്കും പ്രദർശനത്തിനെത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയാണ് പാച്ചുവും അത്ഭുത വിളക്കും. തിയേറ്റർ പ്രദർശനത്തിന് ശേഷം സിനിമ അടുത്തിടെ ഒടിടിയിൽ ചിത്രമെത്തിയിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ഗിബിൻ ജോർജ്
പങ്കുവെച്ച പോസ്റ്റാണ്് വൈറാലായിരിക്കുന്നത്.അനൂപ് സത്യൻ ഒരു പടം ചെയ്തു പേരെടുത്തത് കൊണ്ട് അടുത്ത മകനും ഒരു ക്രെഡിറ്റ് ഇരിക്കട്ടെ എന്ന് കരുതി സംവിധാനം അഖിൽ സത്യൻ എന്ന് ചേർത്തു.. ഇതാണ് സത്യം കാരണം സത്യൻ അന്തിക്കാട് മേക്കിങ് സ്‌റ്റൈലിൽ നിന്നു ഒരു തരി അങ്ങോട്ടോ ഇങ്ങോട്ടൊ മാറിയിട്ടില്ലെന്നാണ് ഗിബിൻ ജോർജ് പറയുന്നത്.

”ഇന്നലെയാണ് പടം കാണാൻ പറ്റിയത്..കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി…പടം ഡയറക്റ്റ് ചെയ്തത് സത്യൻ അന്തിക്കാടാണ്..അനൂപ് സത്യൻ ഒരു പടം ചെയ്തു പേരെടുത്തത് കൊണ്ട് അടുത്ത മകനും ഒരു ക്രെഡിറ്റ് ഇരിക്കട്ടെ എന്ന് കരുതി സംവിധാനം അഖിൽ സത്യൻ എന്ന് ചേർത്തു.. ഇതാണ് സത്യം..കാരണം സത്യൻ അന്തിക്കാട് മേക്കിങ് സ്‌റ്റൈലിൽ നിന്നു ഒരു തരി അങ്ങോട്ടോ ഇങ്ങോട്ടൊ മാറിയിട്ടില്ല.”


ഫഹദിനൊപ്പം ഇന്നസെൻറും മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ് ,വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇന്നസെൻറ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്.

×