Film News

ഫിയോക്കിന്റെ ചെയർമാൻ ദിലീപിന്റെ സിനിമ റിലീസിന് മാറ്റമില്ല!  തീയറ്ററുടമകളുടെ സമരത്തിനെതിരെ; ലിസ്റ്റിൻ സ്റ്റീഫൻ

ഇപ്പോൾ സോഷ്യൽ മീഡിയിൽ പോലും ചർച്ച ആകുന്ന വിഷയമാണ് തീയിട്ടർ ഉടമകളുടെ സമരം, ഇവരുടെ സമരത്തിനെതിരെ പ്രതികരിച്ചെത്തുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ, ഈ സമരത്തിനിടയിൽ ഫിയോക്ക് ചെയര്മാന്  ദിലീപിന്റെ സിനിമറിലീസിന് മാറ്റമില്ല എന്ന് ആരോപിച്ചു കൊണ്ട് ആണ് നിർമാതാവായ ലിസ്റ്റിൻ രംഗത്തു എത്തുന്നത്, ഈ സമരത്തിന് ഫിയോക്കിന് അകത്തുള്ളവർക്ക് പോലും എതിർപ്പാണ് പ്രകടിപ്പിക്കുന്നത് ലിസ്റ്റിൻ പറയുന്നു. തങ്ങളുടെ ആവശ്യം നിർവഹിക്കുന്നതു വരെ സിനിമ റിലീസ് ഉണ്ടാകില്ല എന്നായിരുന്നു തീയിട്ടർ ഉടമകൾ പറഞ്ഞിരുന്നത്

തങ്ങൾ ഈ സമരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആയിരുന്നു , അതും നാല് സിനിമകൾ റിലീസ് ചെയ്യുന്ന സമയത്തായിരുന്നു ഫിയോക് ഈ ഒരു നിലപാട് എടുത്തത്, അവരുടെ ആവശ്യമായ ഒരു സിനിമ  42 ദിവസം കഴിഞ്ഞു മാത്രമേ ഓ ടി ടി ക്ക് നൽകാവൂ എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല,ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർമാതാക്കളുടെയും, വിതരണക്കാരുടെയും സംഘടനകൾ തയ്യാറല്ല

ഫിയോക്ക് ചെയര്മാനായ ദിലീപിന്റെ സിനിമ റിലീസിന് മാറ്റമില്ല, അദ്ദേഹം തന്നെയാണ് തന്റെ ചിത്രത്തിന്റെ റീലിസ് തീയതി 7 തീയതി പ്രഖ്യാപിച്ചിരിക്കുന്നത്, അപ്പോൾ ഫിയോക്കിന്റെ ഈ ആവശ്യത്തിൽ ഒരു അവ്യക്തതയുണ്ട്, അപ്പോൾ അവർ തന്നെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു ലിസ്റ്റിൻ പറയുന്നു

 

Suji