ഫിയോക്ക് എതിർപ്പുകൾ പൊടിപൊടിക്കുന്നു! സിനിമ റിലീസുകൾ ചെയ്യുന്നില്ല, എന്നാൽ മറ്റൊരിടത്ത് പുതിയ കൂട്ടായ്മാ എത്തുന്നു 

Follow Us :

തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ എതിർപ്പുകൾ പൊടി പൊടിക്കുന്നു, ഒരറ്റത്ത് സിനിമകൾ റിലീസ് ചെയ്യാൻ പറ്റില്ലെങ്കിൽ അതേ  സംഘടനയിൽ ഇതിനുള്ള എതിർപ്പുകളും എത്തുന്നു, അതിനാൽ പുതിയ കൂട്ടായ്മാ വേണമോ എന്നുള്ള ആലോചനയിൽ ഈ സംഘടനയിലെ മറ്റുള്ളവർ, ഫെബ്രുവരി 23  നെ ആയിരുന്നു ഫിയോക്ക് ഇങ്ങനൊരു സമരം പ്രഖ്യാപിച്ചത്, ഓ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സിനിമ റിലീസ് ആയതിനു 42  ദിവസത്തിന് ശേഷം മാത്രമേ നൽകാവൂ എന്നും, ഇഷ്ടമുള്ള പ്രോജെക്ഷൻ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് ഫിയോക്കിന്റെ ആവശ്യം

ഇപ്പോൾ ഈ ഒരു സമരം ഫിയോക്കിന്റെ ചെയർമാനും, വൈസ് ചെയർമാനുമായ ദിലീപിനെയും, ആന്റണി പെരുമ്പാവൂരിനെയും യും ബാധിക്കുന്നു, ദിലീപ് നായകനായ തങ്കമണി എന്ന ചിത്രം മാർച്ച് 7 ആണ് നിശ്ചയിച്ചിരിക്കുന്നത്.

അതുപോലെ നാദിര്ഷ സംവിധാനം ചെയ്യ്ത വൺസ് അപ്പോൺ എ ടൈം എന്ന ചിത്രം ഫെബ്രുവരി 23  നെ ആയിരുന്നു ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്, എന്നാൽ സമരം കാരണം വീണ്ടും റിലീസ് തീയതി മാറ്റി മാർച്ച് ഒന്നിലേക്ക് മാറ്റി, ഈ സാഹചര്യത്തിലാണ് ഫിയോക്ക് പ്രസിഡന്റിനോട് വിയോജിപ്പുള്ളവർ ദിലീപിനോട് പുതിയ സംഘടന രൂപീകരിക്കാൻ നോക്കുന്നത്