ഹൃത്വിക് റോഷനും കൂടെ ദീപികയും; ഹിറ്റ് ചാർട്ടിലേക്ക് പുതിയ ​ഗാനം കൂടി, ഞെട്ടിക്കാൻ തയാറെടുത്ത് ഫൈറ്റർ

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം ഫൈറ്ററിലെ പാട്ട് പുറത്ത് വിട്ടു. ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. സംവിധാനം സിദ്ധാർഥ് ആനന്ദാണ്. ഹീർ ആസ്‍മാനി എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്ത് വന്നിട്ടുള്ളത്. വിശാലും ശേയ്‍ഖറുമാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കുമാർ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് വിശാൽ ദാദ്‍ലാനി, ശേഖർ രവിജ്യാനി, ബി പ്രാക് എന്നിവരാണ്. അനിൽ കപൂറും ഫൈറ്ററിൽ ഒരു പ്രധാനപ്പട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സഞ്‍ജീദ ഷെയ്‍കും നിർണായക വേഷത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സിനിമയിൽ ഇന്നുവരെ കാണാത്ത തരം ഏരിയൽ ആക്ഷൻ സീക്വൻസുകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സച്ചിത് ഹൗലോസ് ആണ് ഛായാഗ്രാഹകൻ. സിദ്ധാർഥ് ആനന്ദും റമൺ ചിബും ചേർന്നാണ് ചിത്രത്തിൻറെ കഥാരചന. തിരക്കഥ റമൺ ചിബ്, സംഭാഷണം ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, പ്രൊഡക്ഷൻ ഡിസൈനിംഗ് രജത് പൊഡ്ഡാർ, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോ റീഡിഫൈൻ ആൻ‍ഡ് ഡിനെഗ്. വയാകോം 18 സ്റ്റുഡിയോസ്, മാർഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളിൽ മംമ്ത ആനന്ദ്, റമൺ ചിബ്, അങ്കു പാണ്ഡെ, കെവിൻ വാസ്, അജിത്ത് അന്ധേരെ എന്നിവരാണ് ഫൈറ്റർ നിർമ്മിക്കുന്നത്. ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Ajay

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago