വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഗൊദാര്‍ദ് അന്തരിച്ചു !!

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. നവതരംഗ സിനിമയുടെ പിതാവ് എന്ന നിലയിൽ ശ്രദ്ധയനാണ് അദ്ദേഹം. ലോക സിനിമയിലെ ഒരു ഇതിഹാസം എന്ന് തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും അത്രമേൽ രാഷ്ട്രീയ വൽക്കരിച്ച വിഖ്യാത ചലച്ചിത്രകാരൻ കൂടിയായിരുന്നു ഗൊദാര്‍ദ്. അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും രാഷ്ട്രീയത്തെ കണ്ടെത്തുകയായിരുന്നു. പ്രമേയം കൊണ്ട് മാത്രമല്ല സൂക്ഷമമായ ആഖ്യാനം കൊണ്ടാണ്. ഫ്രഞ്ച് നവതരംഗ സിനിമ എന്ന പ്രത്യശാത്രത്തിനൊപ്പം വളർന്ന സന്ദർഭവും ഉണ്ടായിരുന്നു.

1960 ൽ ആയിരുന്നു ആദ്യ ഫീച്ചർ ഫിലിം ബ്രീസ്ലസ് പുറത്ത് വരുന്നത്. സാങ്കേതികമായി മികവുറ്റ ചലച്ചിത്രം സിനിമ ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് സിനിമകളുടെ ആചാര്യൻ കൂടിയാണ് ഇദ്ദേഹം. തിരക്കഥ രചനയിലൂടെ ആണ് ഇദ്ദേഹം സിനിമ മേഖലയിലേക്ക് കടന്ന് വന്നത്. രാഷ്ട്ര്യം തന്റെതായ കാഴ്ചപ്പാടിൽ പലപ്പോഴും പ്രമേയമാക്കിയിട്ടുണ്ട്. ഓസ്കാർ നിഷേധിച്ച ചലച്ചിത്രകാരൻ കൂടിയാണ് ഇദ്ദേഹം.

Rahul Kochu