നായക നിരയിലേക്ക് എത്തിപ്പെട്ട പലരേയും പോലെ ഒരു നായകനു വേണ്ട ശരീര മുഖ സൗന്ദര്യമൊക്കെ ഉണ്ടായിരുന്നു റിസ ബാവക്കും !!

തൊണ്ണൂറുകളിൽ മലയാള സിനിമയുടെ നായക നിരയിലേക്ക് എത്തിപ്പെട്ട പലരേയും പോലെ ഒരു നായകനു വേണ്ട ശരീര-മുഖ സൗന്ദര്യമൊക്കെ ഉണ്ടായിരുന്നു റിസ ബാവക്കും .. ഡോക്ടർ പശുപതിയിലെ പപ്പനും, ആമിന ടൈലേഴ്‌സിലെ നാസറുമൊക്കെ റിസ ബാവയിലെ നായക സൗന്ദര്യത്തെ പരീക്ഷിച്ചു നോക്കിയെങ്കിലും അദ്ദേഹത്തിലെ നടന്റെ വിജയം വില്ലൻ വേഷങ്ങളിലായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു .. ജോൺ ഹോനായി എന്ന ഒറ്റ കഥാപാത്രം മതി റിസ ബാവയെന്ന നടനെ അംഗീകരിക്കാൻ .. മിമിക്രിക്കാർ ജോൺ ഹോനായിയെ വേദികളിൽ അവതരിപ്പിച്ച കാലത്ത് പോലും ആ വില്ലൻ കഥാപാത്രം ഒരു കോമഡി പീസായി മാറാതെ നിന്നത് ജോൺ ഹോനായിയെ റിസ ബാവ അത്ര മേൽ ഭീകരമായി അഭിനയിച്ചു പ്രതിഫലിപ്പിച്ചത് കൊണ്ടാണ്.

മലയാള സിനിമയിലെ സുന്ദര വില്ലൻമാരുടെ കൂട്ടത്തിൽ വേറിട്ട മുഖമായി റിസ ബാവ മാറിയെങ്കിലും ടൈപ്പ് വേഷങ്ങളിൽ അദ്ദേഹത്തിലെ നടനും കുരുങ്ങി കിടക്കേണ്ടി വന്നു .. മികച്ച സ്വഭാവ നടന്മാരുടെ നിരയിലേക്ക് അദ്ദേഹം എന്നെങ്കിലും ഉയർന്നു വരുമായിരിക്കും എന്ന പ്രതീക്ഷകളൊക്കെ വെറുതെയാക്കി കൊണ്ടാണ് അദ്ദേഹം വിട വാങ്ങിയത്.. ഓർക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെങ്കിലും. എന്നും ഓർക്കാൻ ജോൺ ഹോനായി തന്നെ ധാരാളം

Rahul Kochu