
സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആസ്പദമാക്കി ഗുരു ഗോവിന്ദ് സംവിധാനം ചെയ്ത’1098′(ടെൻ നയിൻ എയിറ്റ്) എന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളിൽ റിലീസ് ചെയ്യ്തിരുന്നു.സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രമേയം പ്രേക്ഷകർക്ക് കൂടുതൽ പുതുമ സമ്മാനിക്കുന്നതിനാൽ ഈ ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്.ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും , സംഭാഷണവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ഗുരു ഗോവിന്ദ് തന്നെയാണ്.

ഈ ചിത്രത്തിന്റെ കഥ പ്രമേയം തന്നെ താവോരം ഗവ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നബേന്ദു ദാസ് എന്ന ബംഗാളി-മലയാളി വിദ്യാർത്ഥിയെ വ്യക്തമായ ഒരു കാരണമില്ലാതെ സ്കൂളിൽ നിന്നും പുറത്താക്കുന്നു. സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ഇക്കാര്യം ചൈൽഡ് ഹെൽപ്ലൈനിൽ അറിയിക്കുന്നു. എന്നാൽ പരാതി ലഭിച്ച അതികൃതർ സ്കൂളിൽ വിവരമന്വേക്ഷിക്കാൻ എത്തുന്നതും, അതിനെ തുടർന്ന് അവർ നടത്തുന്ന അന്വേക്ഷണവുമാണ് ചിത്രത്തെ ഗംഭീര രീതിയിൽ മുന്നോട്ട് നയിക്കുന്നത്. അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സംശയങ്ങൾ ഉടലെടുത്തതിനാൽ ചൈൽഡ് ഹെൽപ്ലൈനിലെ അതികൃതർ ആഴത്തിൽ പരിശോധന നടത്തിയതിന്റെ ഫലമായ് ഇതിന്റെ മൂല കാരണം കണ്ടെത്തുന്നു.
ബേന്ദു ദാസ് ഒരു ഇൻട്രോവേർട്ടാണ്. അവന് അധികം സുഹൃത്തുക്കളൊന്നുമില്ല. അവന്റെ മാനസ്സിക സങ്കർഷങ്ങളും, പ്രശ്നങ്ങളും ആരോടും പറയാറുമില്ല. എന്നാൽ അവിചാരിതമായ് അവന്റെ ജിവിതത്തിലേക്ക് കടന്നുവന്ന ദയ അവനെ ശ്രദ്ധിക്കുകയും അവർക്കിടയിൽ പ്രണയം ഉണ്ടാവുകയും ചെയ്യുന്നിടത്താണ് ചിത്രത്തിന്റെ കഥയിൽ തലം പ്രേക്ഷകർക്ക് വീക്ഷിക്കാൻ കഴിയുന്നത്. എന്നാൽ കഥയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടും വഴിത്തിരിവുകൾ സംഭവിക്കുകയാണ് . ക്ലൈമാക്സിൽ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്തൊരു ഉത്തരത്തിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്.
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരുടെ മികച്ച പ്രകടനത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒറ്റ ദിവസത്തെ കഥയാണ് ഈ ചിത്രം സംസാരിക്കുന്നതെങ്കിലും,ഒരു ഫ്ലാഷ്ബാക്ക് സ്റ്റോറിയിലൂടെയാണ് പ്രമേയം വ്യക്തമാക്കുന്നത്. രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു സുപ്രധാന താരങ്ങൾ.
ഛായാഗ്രഹണം -പ്രിയൻ , ചിത്രസംയോജനം- രഞ്ജിത്ത് പുത്തലത്തു . ചിത്രത്തിന്റെ സംഗീതം ഹരിമുരളി ഉണ്ണികൃഷ്ണൻ , കഥാസംവിധാനം ഷെബി ഫിലിപ് ,സൗണ്ട്- എം ഷൈജു, വസ്ത്രാലങ്കാരം- അനു ശ്രീകുമാർ, മേക്കപ്പ്- സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്- ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്- ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ്- അപർണ കരിപ്പൂൽ, വിനീഷ് കീഴര, സ്റ്റിൽസ്- മനു കാഞ്ഞിരങ്ങാട്.
![]()











