‘എമ്പുരാനി’ലെ സുഭദ്ര ബെൻ എത്തുന്നു! ആമീർഖാൻറെ സഹോദരി നിഖത് ഖാന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

 ഒരു രാജ കുടുംബഅംഗമായണ് താന്‍ അഭിനയിക്കുന്നത്. രാജകീയ സ്ഥാനത്ത് ആണെങ്കിലും മാനുഷികമായ മൂല്യങ്ങള്‍ ഉള്ള ഒരാളാണ് ബെന്‍

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ‘എമ്പുരാന്‍’. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തുടര്‍ച്ചയായി ചിത്രത്തിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്തുകയാണ് ശ്രദ്ധ ആകുന്നത്. ഇപ്പോൾ ചിത്രത്തിലെ 14മത്തെ കഥാപാത്രമായി എത്തുന്നത് നിഖത് ഖാൻ ഹെഖ്ഡേ ആണ്. സുഭദ്ര ബെന്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. 2023 ലെ വന്‍ ഹിറ്റായ ബോളിവുഡ് ചിത്രം പഠാനില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് നിഖത് ഖാൻ. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ സഹോദരിയാണ് നിഖത് ഖാൻ.

തനറെ റോളിനെ  കുറിച്ച് നടി പറയുന്നത്,   ഒരു രാജ കുടുംബഅംഗമായണ് താന്‍ അഭിനയിക്കുന്നത്. രാജകീയ സ്ഥാനത്ത് ആണെങ്കിലും മാനുഷികമായ മൂല്യങ്ങള്‍ ഉള്ള ഒരാളാണ് ബെന്‍. അവര്‍ പ്രശ്നങ്ങളില്‍ പെടുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. അവര്‍ക്ക് പ്രതിസന്ധികളും ചതികളും നേരിടേണ്ടി വരുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്‍റെ കഥാപാത്രം നല്‍കുന്നുണ്ട്” നിഖത് ഖാൻ ഹെഖ്ഡേ  പറഞ്ഞു.

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.