
ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു നടൻ ആമിർഖാന്റെ പി കെ എന്ന ആള്‍ദൈവങ്ങളെയും ചോദ്യം ചെയ്തു കൊണ്ടെത്തിയ സിനിമ , ഈ സിനിമയിൽ താൻ നഗ്നനായി അഭിനയിച്ചതിന് കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തില്‍ പിറന്നപടി അഭിനയിച്ച ഒരു സീനുണ്ട്, അതിൽ ഒരു റേഡിയോ വെച്ചാണ് നാണം മറയ്ക്കുന്നത്.ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുമായി താൻ ഈ സീനിലെ ചില ആശങ്കകൾ പങ്കുവെച്ചിരുന്നു നടൻ പറയുന്നു

ആദ്യം മുന്‍ഭാഗം മറയ്ക്കാന്‍ ക്രിക്കറ്റിലെ അബ്‌ഡൊമിനല്‍ ഗാര്‍ഡ് പോലെയുള്ള ഒരു സംഭവം വരച്ചു. മാത്രമല്ല. ഈ സീന്‍ രാജസ്ഥാനിലെ ആളൊഴിഞ മരുഭൂമി പ്രദേശത്തായിരിക്കും ഷൂട്ട് ചെയ്യുക എന്നും ഹിരാനിപറഞ്ഞു. പക്ഷെ ഷൂട്ട് ചെയ്യുന്ന ദിവസം മുന്‍ഭാഗം മറയ്ക്കുന്നതിനായി എടുത്ത പ്രത്യേക ഷോട്ടുകള്‍ ഒന്നും അന്ന് വൃത്തിയായില്ല. അതുകൊണ്ട്താന്‍ ആ ഷോട്ടുകള്‍ ഒക്കെ നശിപ്പിച്ചു

പിന്നീട് താൻ ഒരു ഷോട്‌സ് ധരിച്ചു. എന്നിട്ട് താൻ ഒരു റേഡിയോ എടുത്താണ് വന്നത് , സെറ്റില്‍ ഫോണുകള്‍ ഓഫായിരുന്നു. ആ സീനില്‍ തനിക്ക് ഓടണമായിരുന്നു. ഓടുമ്പോൾ മറയ്ക്കാന്‍ ഇട്ടിരുന്ന ഷോട്‌സ് ടേപ്പുകൊണ്ട് ഒട്ടിച്ചു വെച്ചിരിക്കുയായിരുന്നു. പക്ഷെ താൻ ഓടുമ്പോഴേക്കും അത് അഴിഞ്ഞു വീഴു൦ ,ആ ഷോട്ടില്‍ താൻ ഒരുപാട് ബുദ്ധിമുട്ടി. ഒന്ന് രണ്ട തവണ ശ്രമിച്ച് കഴിഞ്ഞപ്പോഴും താൻ സംവിധായകനോട് നമുക്ക് ഇത് ഒഴിവാക്കാമെന്ന് പറഞ്ഞു, എന്നിട്ട് താന്‍ എല്ലാവരോടും ക്യാമറയുടെ ഒത്തിരി പിറകില്‍ പോകാന്‍ ആവശ്യപ്പെട്ടു, എന്നിട്ട് താന്‍ ഓടി. പിറന്ന പടി താന്‍ സെറ്റില്‍ നടക്കുന്നത് തനിക്ക് ഓര്‍ക്കാന്‍ കഴിയുമായിരുന്നില്ല. അത്തരം സീനുകള്‍ ചെയ്ത് ശീലമില്ലല്ലോ പക്ഷെ ഷൂട്ട് ചെയ്യുന്നതൊന്നും ശരിയായില്ല ,അവസാനം താന്‍ രാജ് കുമാറിനോട് തന്നെ പിറന്നപടി കണ്ടാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഷോട്ട് കിട്ടണം എന്നല്ലേ ഉള്ളു, ആ സമയത്ത് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അങ്ങനെ അത് ചെയ്ത് കഴിഞ്ഞപ്പോള്‍ തനിക്ക് തന്നെ അത്ഭുതം തോന്നി നടൻ പറയുന്നു











