
ഇപ്പോൾ നടി മഞ്ജുവാര്യരുമായി ഗായിക അഭിരാമി സുരേഷ് പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ അതീവ ശ്രെദ്ധ ആകുന്നത്, അഭിരാമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഷി’ എന്ന തലക്കെട്ടോടെയാണ് അഭിരാമി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആഭിരാമിക്ക് ശേഷം ‘അമ്മ ലൈല സുരേഷും മഞ്ജുവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്,ഡിയർ മഞ്ജു എന്ന തലക്കെട്ടോടെയാണ് ലൈലയും ഈ ചിത്രം പങ്കുവെച്ചത്, ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമെന്റുമായിഎത്തുന്നത്.

അഭിരാമിയുടെ ഈ പോസ്റ്റ് മഞ്ജു ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചിരുന്നു. അതിൽ നടി പങ്കുവെച്ച കുറിപ്പ് ഈ വൈബ് എനിക്കിഷ്ട്ടമായി, നിങ്ങളോടും, നിങ്ങളുടെ അമ്മയോടും പിന്നെ നിങ്ങളുടെ ടീമിനോടും എന്റെ സ്നേഹം എന്നായിരുന്നു, മഞ്ജുവിന്റെ ആ സ്റ്റോറിയും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നുണ്ട്. അഭിരാമി ഈ അടുത്തിടക്കാണ് ഉട്ടോപ്പിയ എന്ന കഫേ തുടങ്ങിയത്. നിരവധി സെലിബ്രറ്റികളാണ് ഈ കഫേ സന്ദർശിക്കാൻ എത്തുന്നത്

സോഷ്യൽ മീഡിയിൽ രൂക്ഷ വിമർശനങ്ങൾ ലഭിക്കാറുള്ള താരമാണ് അഭിരാമി സുരേഷ് അതുപോലെ തന്നെയാണ് ഗായിക അമൃത സുരേഷും, എന്നാൽ വിമര്ശങ്ങൾക്കൊന്നും താൻ ഒരു വിലയും അഭിരാമി നൽകാറുമില്ല, എന്നാൽ ചില വിമർശനത്തിന് താരം തക്ക മറുപടി നൽകാറുമുണ്ട്,












