ഒരുമിച്ച് പിറന്നാൾ ആഘോഷിച്ച് നടൻ ബാലയും കോകിലയും

Actor Bala and Kokila celebrating Birthday Together
Actor Bala and Kokila celebrating Birthday Together

കോകില ജീവിതത്തിലേക്ക് വന്നശേഷമാണ് സന്തോഷവും സമാധാനവും താൻ അനുഭവിച്ച് തുടങ്ങിയതെന്നാണ് ബാല പറയാറുള്ളത്.ഇപ്പോഴിതാ കോകിലക്ക് ഒപ്പം തൻറെ ആദ്യ പിറന്നാൾ ആഘോഷം ആക്കുകയാണ് ബാല . ഒരു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസം. ബാലയുടെ ബന്ധുവാണ് കോകില. ഇരുവരുടെയും സന്തോഷം നിറഞ്ഞ ദാമ്പത്യം കാണുമ്പോൾ ചേരേണ്ടവർ ചേർന്നുവെന്നാണ് ആരാധകർ പറയാറുള്ളത്. കോകിലയുമായി ബാല വൈക്കത്താണ് ഇപ്പോൾ താമസം. വൈക്കം കാരുടെ പ്രിയപ്പെട്ടവനാണിപ്പോൾ ബാല.

കൊച്ചിയിലെ വസതി ഉപേക്ഷിച്ച് വൈക്കത്ത് പുതിയ വീട്ടിലേക്ക് ബാലയും കോകിലയും താമസം മാറ്റിയിരുന്നു .ആ പ്രദേശത്തിന്റെ വികസനത്തിന് വേണ്ട സഹായങ്ങളെല്ലാം ബാലയും ഭാര്യയും ചേർന്ന് ചെയ്യുന്നുണ്ട്. കഴി‍ഞ്ഞ ദിവസമായിരുന്നു ബാലയുടെ പിറന്നാൾ. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു.

പിറന്നാൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഇതുപോലെ മാമ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. നൂറ് വയസ് വരെ ആരോ​ഗ്യത്തോടെ ജീവിക്കണം. അതിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ് പിറന്നാൾ ആഘോഷത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോകില പറഞ്ഞത്. എത്ര തന്നെ മാറി നിൽക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും ബാലയുടെ പേരിൽ വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്. അടുത്തിടെ കോകിലയുടെ കുടുംബത്തെ കുറിച്ച് വീഡിയോയും ഫോട്ടോയും പ്രചരിച്ചപ്പോൾ വൈകാരികമായാണ് ബാല പ്രതികരിച്ചത്. ഇപ്പോഴിതാ ബാലയുടെ പേരിൽ അനാവശ്യ വിവാ​ദങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് കോകില. തങ്ങൾക്കും ചില സത്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും ചിലരുടെ ജീവിതം നശിക്കാതിരിക്കാനാണ് മൗനം പാലിക്കുന്നതെന്നുമാണ് കോകില പറഞ്ഞത്.

ഞാൻ പലതും പറഞ്ഞാൽ അത് പലരുടെയും ജീവിതത്തെ ബാധിക്കും. അവരെക്കുറിച്ചുള്ള വലിയ രഹസ്യവും എനിക്ക് അറിയാം എന്നാണ് കോകില പറഞ്ഞത്. വീഡിയോ വൈറലായതോടെ കോകില എലിസബത്തിനെ കുറിച്ചാണോ സംസാരിക്കുന്നതെന്ന ചോദ്യമാണ് പ്രേക്ഷകരിൽ ഉയർന്നത്. പേര് വെളിപ്പെടുത്താതെയായിരുന്നു കോകിലയുടെ പ്രതികരണം.ബാലയുടെ മുൻ ഭാര്യ എലിസബത്ത് തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു .താൻ തൻറെ വഴിയേ മുന്നോട്ടു തന്നെയെന്ന് സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിച്ചിരുന്നു .