നടന്‍ ബാല ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് സൂരജ് പാലാക്കാരന്‍

നടന്‍ ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. താരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് സൂരജ് പാലാക്കാരന്‍ രംഗത്തെത്തി. ‘എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ബാല വളരെ സീരിയസായി അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. കരള്‍ സംബന്ധമായ രോഗമാണ്.

മിനിഞ്ഞാന്നും ബാലയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ കണ്ടിരുന്നു. ബാല ഭക്ഷണം കഴിക്കുന്നില്ല. യാത്രയിലായിരുന്നു. ബാലയെ സ്‌നേഹിക്കുന്നവര്‍ ബാലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അബോധാവസ്ഥയിലാണുള്ളതെന്നും സൂരജ് പറയുന്നു.

കഴിഞ്ഞ ദിവസം നടി മോളി കണ്ണമാലിക്ക് സഹായവുമായി ബാല രംഗത്തെത്തിയിരുന്നു. അടുത്തിടെ ന്യുമോണിയ ബാധിതയായ മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടര്‍ന്നാണ് മോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായ അഭ്യര്‍ത്ഥനയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ അവസരത്തില്‍ മോളി സഹായിച്ചവരില്‍ ഒരാള്‍ നടന്‍ ബാലയാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞത്. ബാലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പ്രത്യേകിച്ച് താരം ചെയ്യുന്ന നന്മ പ്രവര്‍ത്തികള്‍.