പ്രശസ്ത നടന് കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി സീമ ജീ നായരാണ് മരണവാര്‍ത്ത പങ്കുവച്ചത്. വിട കൈലാസേട്ടാ…പ്രശസ്ത നടന് കൈലാസ് നാഥ് അന്തരിച്ചു ..ആദരാഞ്ജലികള്‍ എന്നാണ് സീമ ജി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കൈലാസ്. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പര സാന്ത്വനത്തില്‍ പിള്ളച്ചേട്ടന് എന്ന വേഷം ശ്രദ്ധേയമായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ്സ് സ്ഥിരീകരിച്ച് താരം ഗുരുതരാവസ്ഥയിലായിരുന്നു. കരള്‍ മാറ്റി വയ്ക്കാന്‍ ചികിത്സാ സഹായവും കുടുംബം തേടിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷം താരം സുഖം പ്രാപിക്കുന്നെന്നും സഹപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.
Home Film News











