മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ അവതാരകനും നടനുമാണ് മിഥുൻ രമേശ്. സംസാര ശൈലി കൊണ്ടും മികച്ച അവതരണ രീതികൊണ്ടും പ്രിയ അവതാരകനായി മാറിയ മിഥുന്റെ രോഗ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ പൂർവാധികം ശക്തിയോടെ മിഥുൻ തിരികെ എത്തിയിരിയാണ്. ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിപാടികളിൽ സജീവമാകുന്നകതിന്റെ ഭാഗമായി മിഥുൻ ഒരു സ്റ്റേജ് ഷോയിൽ അവതാരകനായി എത്തിയിരിക്കുകയാണ്.

കരിക്കകം ശ്രീ ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിലാണ് മിഥുൻ പങ്കെടുത്തത്. തനിക്കുണ്ടായ ബെൽസ് പാഴ്സി എന്ന രോഗത്തിൽ നിന്നും 97 ശതമാനത്തോളം മുക്തനായെന്നും ഇപ്പോൾ ആരോഗ്യവാനാണെന്നും മിഥുൻ പറഞ്ഞു. കലാഭവൻ പ്രജോദും സംഘവും അവതരിപ്പിച്ച മെഗാ എന്റർടെയ്ന്റ് ടാലന്റ് ഷോ’യിലാണ് താരം പങ്കെടുത്തത്. കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം, സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും എന്നും മിഥുൻ പറഞ്ഞു.കഴിഞ്ഞ മാസമാണ് ബെൽസ് പാഴ്സി രോഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.











