പേളിക്കെതിരെ നടി മെറീന; പുറത്തു കാണുമ്പോൾ വളരെ ഫ്രണ്ട്‌ലി ആയി സംസാരിക്കും, പക്ഷെ പേളി അങ്ങനെയല്ല

കുറച്ച് അധികം വർഷങ്ങളായി സിനിമയിലും ടെലിവിഷനിലും സോഷ്യൽമീഡിയയിലും നിറഞ്ഞ് നിൽക്കുന്നയാളാണ് പേളി മാണി. ഇത്രയും വർഷത്തെ സെലിബ്രിറ്റി ലൈഫിനിടയിൽ പേളി മാണിയുടെ പേര് ഒരിക്കൽ പോലും ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ടെലിവിഷൻ അവതാരകയായി ശ്രദ്ധ നേടിയ ശേഷമാണ് പേളി മാണി സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. പേളിയെ കുറിച്ച് മോശം കമന്റുകൾ പോലും ആരും പറയുകയോ എഴുതുകയോ ചെയ്യാറില്ല.

അതിനാൽ തന്നെ യുവനടി മെറീന മൈക്കിൾ കുരിശിങ്കൽ പേളി മാണിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ പേളി മാണി ഫോളോവേഴ്സിനും പ്രേക്ഷകർക്കും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. താൻ ​ഗസ്റ്റായി എത്തുന്നുവെന്നതിന്റെ പേരിൽ അവതാരകയായിരുന്ന ഷോയിൽ നിന്നും പേളി പിന്മാറിയെന്നാണ് മെറീന മൈക്കിൾ കുരിശിങ്കൽ അടുത്തിടെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ പേളി മാണി വിഷയവുമായി ബന്ധപ്പെട്ട് മെറീന മനോരമ ഓൺലൈനിന് നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. തെറിവിളികൾ തനിക്ക് പുതിയതൊന്നുമല്ലെന്ന് മെറീന പറയുന്നു. അവർ അതായത് പേളി മാണി നേരിട്ട് അല്ല തന്നെ വിളിച്ചത്. വേറെ ഒരാളുടെ നമ്പറിൽ നിന്നാണ് തന്നോട് സംസാരിച്ചത്. സാനിഫ് എന്ന് പേരുള്ള ഒരാളുടെ ഫോണിൽ നിന്നാണ് മെറീനയെ പേളി മാണി വിളിച്ചതെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആ കാളിലൂടെ അവർ അവരുടെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു.

തന്നെ ഒരുപാട് കൺവിൻസ് ചെയ്യിക്കാൻ നോക്കി. വളരെ ഫേക്കായിട്ടാണ് തന്നോട് പേളി മാണി സംസാരിച്ചത്. തനിക്ക് അങ്ങനെയാണ് തോന്നിയത് എന്നും മെറീന മൈക്കിൾ പറയുന്നു. പക്ഷെ താൻ ചോദിച്ച ചില കാര്യങ്ങൾക്ക് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല എന്നും അങ്ങനെയാണ് പേളി മാണി ഫോൺ വെച്ചത് എന്നും മെറീന പറയുന്നുണ്ട്.

തനിക്കുണ്ടായ അനുഭവമാണ് താൻ പറഞ്ഞത്. അതിൽ അത്രയും ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ തനിക്ക് താൽപര്യമില്ല. തെറിവിളികൾ തനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്ന് പറയുമ്പോൾ ഇത് സംഭവിക്കാറുള്ളതാണ്.

അതേസമയം രണ്ട് മാസം മുമ്പാണ് പേളി മാണിയിൽ നിന്നുണ്ടായ ദുരനുഭവം ആദ്യമായി മെറീന വെളിപ്പെടുത്തിയത്. ഞാൻ എബി തുടങ്ങിയ സിനിമകൾ ചെയ്ത് വരുന്ന സമയത്ത് ഒരു ചാനലിലേക്ക് ഇന്റർവ്യൂവിന് വിളിച്ചു. അവർ തന്നെ ഇന്റർവ്യൂവിനായി വിളിക്കും എന്നിട്ട് ഇന്റർവ്യൂവിന്റെ തിയ്യതി അടുക്കുമ്പോൾ ക്യാൻസൽ ചെയ്യും.

ഇത് രണ്ട്, മൂന്ന് തവണ ആവർത്തിച്ചു. താൻ ആ ഷോയിലേക്ക് ഗസ്റ്റായി പോകുന്നതു കൊണ്ട് മേക്കപ്പ് ആർടിസ്റ്റിനെയും കോസ്റ്റ്യൂമും ഒക്കെ സെറ്റ് ചെയ്യണമല്ലോ. രണ്ട് മൂന്ന് തവണ അവർ വിളിച്ച് പിന്നീട് അത് ക്യാൻസൽ ചെയ്യുന്ന അവസ്ഥ വന്നപ്പോൾ താൻ പറഞ്ഞു ചേട്ടാ… ഇനി ക്യാൻസൽ ചെയ്താൽ തനിക്ക് നാണക്കേടാണ്. കാരണം സ്റ്റൈലിസ്റ്റും കോസ്റ്റ്യൂമറും ഒക്കെ മെനക്കേടുകയല്ലേ, തന്റെ ബുദ്ധിമുട്ടിനേക്കാൾ ആ ടീമിന് അത് നാണക്കേടാണ്. അതുകൊണ്ട് താൻ പറഞ്ഞു…. ഇനി ശരിക്ക് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന്. അങ്ങനെ ഓക്കെ എന്ന് പറഞ്ഞ് പുള്ളി വീണ്ടും വിളിച്ചു. അങ്ങനെ ഷൂട്ടിനായി അവിടെ ചെന്നപ്പോൾ മുൻപത്തെ അവതാരക ആയിരുന്നില്ല, അവതാരക മാറിയിരുന്നു.

ആ ഷോയുടെ അവതാരക വേറെ ഒരാളായിരുന്നു. അന്ന് ഷൂട്ട് ചെയ്യുന്ന ദിവസം ഉച്ചയ്ക്ക് ബ്രേക്കിന്റെ സമയത്ത് അപ്പോഴുള്ള അവതാരകയും ബാക്കി ടീമിലെ അംഗങ്ങളും നിൽക്കുമ്പോഴാണ് പ്രോഗ്രാം പ്രൊഡ്യൂസർ പറയുന്നത്… മുമ്പ് പരിപാടി അവതരിപ്പിച്ചിരുന്ന കുട്ടിക്ക് താനാണ് അതിഥി എന്ന് പറഞ്ഞപ്പോൾ പരിപാടി അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞത്രെ. പുള്ളിക്കാരിക്ക് താൽപര്യമില്ല. ഗസ്റ്റ് ലിസ്റ്റ് നോക്കുമ്പോൾ ചെയ്യാൻ പറ്റില്ലെന്ന് പറയും.

തങ്ങളെ കാണാനും ഏകദേശം ഒരുപോലെയാണ്. അവർ ഇപ്പോൾ മോട്ടിവേഷൻ ഒക്കെ പറഞ്ഞു നടക്കുന്നുണ്ട് എന്നും മെറീന പറഞ്ഞിരുന്നു. ചുരുണ്ട മുടിയാണ് മെറീനയുടെ ഐഡന്റിറ്റി . തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് ആ പ്രമുഖയായ അവതാരകയെന്നും മെറീന പറഞ്ഞിരുന്നു. ആ അവതാരക ഇപ്പോൾ മോട്ടിവേഷണൽ സ്‌പീച്ചും വിലോഗുകളും ഒക്കെ ചെയ്യുന്നുണ്ടെന്നും മെറീന പറഞ്ഞിരുന്നു. അത് കൂടി കേട്ടപ്പോൾ പിന്നീട് മെറീന പറഞ്ഞ അവതാരക പേളി മാണിയാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. കാരണം പേളി മാണിക്കും ചുരുണ്ട മുടി തന്നെ.

എന്നാൽ പക്ഷെ നേരിട്ട് കാണുമ്പോൾ അവർ തന്നോട് വളരെ സൗഹൃദത്തോടെയാണ് സംസാരിക്കുക എന്നാണ് മെറീന പറഞ്ഞത്. വര്ഷങ്ങളായി വിദ്വേഷം പേളി കൊണ്ട് നടക്കുകയാണ് .

ഫ്ലവേഴ്സിലെ കട്ടുറുമ്പ്’ എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠൻ നായർ സാറും പേളി മാണിയും തമ്മിൽ ഇഷ്യൂസ് ഉണ്ടായിരുന്നു. അത് സംസാരിക്കുമ്പോഴാണ് താനുമായിട്ടുള്ള പ്രശ്നത്തെ കുറിച്ച് ചാനലിന്റെ പ്രോ​ഗ്രാം പ്രൊഡ്യൂസർ തന്നോട്  പറഞ്ഞത്. കൂടെ അപ്പോൾ നടി സ്വാസികയും ഉണ്ടായിരുന്നു എന്നും പേളി മാണി പറയുന്നു.

അപ്പോഴാണ് പുള്ളിക്കാരിക്ക് തന്നോട് പ്രശ്നമുണ്ടെന്ന് താൻ അറിഞ്ഞത് എന്നും മെറീന പറയുന്നു. പക്ഷെ പുറത്ത് നിന്ന് കാണുമ്പോഴൊക്കെ പുള്ളിക്കാരി ഭയങ്കര വ്യത്യസ്തമായി പെരുമാറും. പുള്ളിക്കാരിയുടെ  കല്യാണത്തിന് തന്നെ വിളിച്ചിരുന്നു. വലിയ വിളിയൊന്നുമായിരുന്നില്ല. പക്ഷെ താൻ ചുമ്മ പോയി. തനിക്ക് അവരോട് പ്രശ്നമില്ലെന്ന് കരുതിക്കോട്ടെയെന്ന് വിചാരിച്ചാണ് പേളിയുടെ വിവാഹത്തിന് താൻ പോയത് എന്നും മെറീന പറയുന്നു.

എന്നാൽ പക്ഷെ അതൊന്നും വർക്കൗട്ടായിട്ടില്ല എന്നും മെറീന പറയുന്നു. പിന്നെ ആ സംഭവം ചാനലുകാർ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കേണ്ട ആവശ്യം തനിക്കില്ല എന്നും മെറീന പറയുന്നു. തന്നോട് അത്തരത്തിൽ പെരുമാറിയതിലൂടെ തനിക്ക് ആ സമയത്ത് കിട്ടേണ്ട വിസിബിലിറ്റിയെ കട്ട് ഓഫ് ചെയ്തത് ഒരു തരത്തിൽ ജോലി നിഷേധിക്കൽ തന്നെയല്ലേ എന്നും മെറീന കൂട്ടിച്ചേർത്തു.

മെറീനയുടെ വെളിപ്പെടുത്തൽ വൈറാലയതിന് ശേഷം പേളി മാണി പ്രതികരിച്ച് എത്തുകയും മെറീനയെ ഫോൺ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ ഫോൺ വിളിച്ചിട്ടും അവസാനം അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടാണ് കോൾ കട്ട് ചെയ്തതെന്നും മെറീന വെളിപ്പെടുത്തിയിരുന്നു. ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റിയായതുകൊണ്ട് തന്നെ പേളി മാണിയുടെ ആരാധകർ അടക്കമുള്ളവർ മെറീനയ്ക്കെതിരെ സൈബർ ബുള്ളിയിങ് നടത്തുന്നുണ്ട്.