ഇങ്ങനൊരു വാർത്ത എങ്ങനെ വന്നുവെന്നറിയില്ല! ഗായകൻ യേശുദാസിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തക്കെതിരെ; മകൻ വിജയ് യേശുദാസ്

അച്ഛൻ അമേരിക്കയിലാണ്. അദ്ദേഹത്തിന് പറയത്തക്ക ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല, വിജയ് യേശുദാസ്

മലയാള സിനിമയിലെ ഒരു ഗാനഗന്ധർവൻ തന്നെയാണ് ഗായകൻ യേശുദാസ്,ഇപ്പോൾ അദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്ന വാർത്തക്കെതിരെ പ്രതികരിക്കുകയാണ് മകനും, ഗായകനുമായ വിജയ് യേശുദാസ്. രക്തസമ്മർദ്ദത്തെ തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ യേശുദാസിനെ പ്രവേശിപ്പിച്ചെന്നായിരുന്നു വ്യാജ വാർത്തയുടെ ഉള്ളടക്കം. സോഷ്യൽ മീഡിയയിലും ഇത് ചർച്ചയായി. പിന്നാലെയാണ് വിശദീകരണവുമായി വിജയ് യേശുദാസ് എത്തുന്നത്.അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് മകൻ വിജയ് യേശുദാസ്.

എങ്ങനെയാണ് ഈ വാർത്ത വന്നതെന്ന് അറിയില്ല. ഇപ്പോൾ അച്ഛൻ അമേരിക്കയിലാണ്. അദ്ദേഹത്തിന് പറയത്തക്ക ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല, അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ നിലയിൽ  ആശങ്കപ്പെടേണ്ട ഒരുകാര്യവും ഇപ്പോൾ  നിലവിലില്ല, എന്നും വിജയ്  യേശുദാസ് പറയുന്നു. ആശുപത്രി വൃത്തങ്ങളും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

അതേസമയം ഇന്ന് രാവിലെയാണ് ഇത്തരം ഒരു വാർത്ത എത്തിയിരുന്നത് . രക്തസമ്മർദ്ദത്തെ തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ ഗായകൻ  യേശുദാസിനെ പ്രവേശിപ്പിച്ചു  എന്നായിരുന്നു വാർത്ത, എന്നാൽ അദ്ദേഹം ഇപ്പോൾ മകനോടൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. ഓ​ഗസ്റ്റിൽ യേശുദാസ് ഇന്ത്യയിൽ എത്തുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്.