
നടി അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജയിംസിന്റെ ഭാര്യ. തന്റെ ഭർത്താവ് സംവിധാനം ചെയ്ത‘നാന്‍സി റാണി’ എന്ന സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് സംവിധായകന്റെ ഭാര്യയുടെ ആരോപണം. ജോസഫ് മനു ജയിംസ് രണ്ടു വര്ഷം മുൻപാണ് മരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ നൈനയാണ് സിനിമയുടെ നിർമാണവും മറ്റു റിലീസ് കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അഹാന മാനുഷിക പരിഗണന വച്ചു പോലും പ്രമോഷന് സഹകരിക്കുന്നില്ല, എന്നാണ് നൈന പറയുന്നത്,

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തില്ല , എന്നാൽ സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു. തന്റെ ഭര്‍ത്താവും, അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു നൈന പറയുന്നു. എന്നാൽ തന്റെ ഭർത്താവ് ജെയിംസ് ഇപ്പോൾ ജീവനോടെയില്ല എന്നതിനാല്‍ തന്നെ ഒരു മാനുഷിക പരിഗണന വച്ച് അഹാന വരേണ്ടതായിരുന്നു, നൈന പറഞ്ഞു. അഹാനയോട് ഞാനും, പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു.
മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.പ്രതിസന്ധികൾ ഒരുപാട് ഉണ്ട് എന്നാൽ ഇപ്പോൾ അത് പുറത്ത് പറയുന്നില്ല, ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം. പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്.ഞങ്ങൾക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ചെയ്യുക നൈന പറയുന്നു.












