ഉർവശിയുടെ മകളായി ഐശ്വര്യ ലക്ഷ്മി; ‘ആശ’യിലെ അനഘയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഉർവശിയുടെ മകളായ അനഘ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അപകടവും തുടർന്ന് അരങ്ങേറുന്ന ദുരൂഹ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈറ്റിൽ ലുക്കും ഫസ്റ്റ് ലുക്കും നേരത്തെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ അവതരണത്തിലൂടെ എത്തിയ പോസ്റ്ററുകളും പ്രേക്ഷകരിൽ ചിത്രത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ആദ്യ ഗാനവും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളെയാണ് ഉർവശിയും ജോജു ജോർജും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം വ്യത്യസ്തമായൊരു സിനിമാനുഭവം ‘ആശ’ സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.