മക്കള്‍ക്കും ശാലിനിക്കുമൊപ്പം അജിത്ത്- ചിത്രങ്ങളേറ്റുത്ത് ആരാധകര്‍

ഏറെ ആരാധകരുള്ള തമിഴ് താരം അജിത്തിന്റെ തുനിവാണ് അടുത്തിടെ ഇറങ്ങിയ പടം. താരം ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. ശാലിനി അവരുടെ അവധിക്കാലത്തെ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. അജിത്തിനൊപ്പം ശാലിനിയും അവരുടെ രണ്ട് മക്കളും–അനോഷ്‌ക കുമാറും ആദ്വിക് കുമാറും ഉണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

രണ്ട് ചിത്രങ്ങളാണ് ശാലിനി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍, മുഴുവന്‍ കുടുംബവും ഒരുമിച്ച് പോസ് ചെയ്യുന്നത് കാണാം. ഒരു ഫുട്‌ബോള്‍ മൈതാനം പോലെ തോന്നിക്കുന്ന സ്ഥലത്താണ് അവരുള്ളത്. മറ്റൊരു ചിത്രത്തില്‍ ശാലിനിക്കൊപ്പം അജിത്ത് പോസ് ചെയ്യുന്നത് കാണാം. ഹൃദയം നിറഞ്ഞ ഇമോജിയോടൊയാണ് താരം ഈ ചിത്രം പങ്കുവെച്ചത്. ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഈ ചിത്രങ്ങള്‍ക്ക് കമന്റു ചെയ്തതിങ്ങനെയായിരുന്നു ”ഒരു കുടുംബത്തെ എങ്ങനെ നയിക്കണം! ഒരു വ്യക്തി എങ്ങനെ ജീവിക്കണം! ഒരാള്‍ എങ്ങനെ പ്രൊഫഷനും പാഷനും കൊണ്ടുപോകണം എന്നതിന് ഉത്തരമോദാഹരണം’.

അജിത്തിന്റെ അവസാനം ഇറങ്ങിയ ചിത്രമായ തുണിവ് ആഗോളതലത്തില്‍ 200 കോടിയാണ് നേടിയത്. അജിത്തും സംവിധായകന്‍ എച്ച് വിനോദും നിര്‍മ്മാതാവ് ബോണി കപൂറും ഒന്നിച്ച ചിത്രം. ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒരു ബാങ്കിനുള്ളില്‍ നടക്കുന്ന ഒരു കവര്‍ച്ച ആക്ഷന്‍ ഡ്രാമയാണ് തുനിവ്.