അല്ലു അർജുന് പണി കൊടുത്തത് ചിരഞ്ജീവിയോ; രാം ചരണിന് വേണ്ടി നടനെ ഒതുക്കുന്നോ? 

സിനിമാക്കഥപോലെ വളരെ നാടകീയമായ വിധത്തിലുള്ള സംഭവ പരമ്പരകളാണ് നടൻ അല്ലു അർജുന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറിയത്.

ഒരു രാത്രി ജയിലില്‍ കിടന്നതിനു ശേഷം  പുറത്തിറങ്ങിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. അല്ലു അർജുന്റെ അറസ്റ്റിനു പിന്നിൽ നടന്റെ ബന്ധുവും തെലുഗിലെ മെഗാസ്റ്റാറുമായ  ചിരഞ്ജീവി ആണെന്നുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

അല്ലു അർജുന്റെ ഏറ്റവും പുതിയ തീയേറ്റർ റിലീസായ പുഷ്പ 2 എന്ന സിനിമയുടെ ഈ കഴിഞ്ഞ ഡിസംബർ 4 ന് സംഘടിപ്പിച്ച  പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദ് സന്ധ്യ തീയേറ്റർ അങ്കണത്തിൽ വെച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന 39 കാരിയായ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണ് നടനെ അറസ്റ്റ് ചെയ്‌തത്. പിന്നാലെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌ത്‌ ജയിലടച്ചു. പിന്നീട് തെലങ്കാന ഹൈക്കോടതി മനഃപൂർവമല്ലാത്ത നരഹത്യയുടെ പേരിൽ നടന്റെ അറസ്റ് റദ്ദാക്കി . എന്നാൽ ജയിൽ അധികൃതരുടെ നടപടികൾ കാരണം ഇന്ന് രാവിലെയാണ് അല്ലു അർജുൻ പുറത്തുവുടുന്നത്.

ഇന്നലെ രാവിലെയാണ് നടന്റെ അറസ്റ്റ് ഉണ്ടാകുന്നത്. ഹൈദരാബാദിലെ സ്വവസതിയില്‍ വച്ചാണ് പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം ഇതിന് പിന്നില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബമാണെന്ന ആരോപണവും ഉയരുകയാണ്.

അല്ലു അർജുന്റെ പിതാവ് അല്ലയോ അരവിന്ദിന്റെ സഹോദരി സുരേഖ കോനിടെലയുടെ ഭർത്താവും നടൻ രാം ചരണിന്റെ പിതാവുമായ നടൻ ചിരഞ്ജീവിയാണ് അല്ലു അർജുന്റെ അറസ്റ്റിനു പിന്നിലെന്നാണ് ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അല്ലു അര്‍ജുനെ സിനിമാ രംഗത്ത് വളരാന്‍ സമ്മതിക്കാതെ തളര്‍ത്തുക എന്നൊരു ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണവും നടക്കുന്നുണ്ട്. തെലുഗ് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ മൂത്ത മകനാണ് അല്ലു അര്‍ജുന്‍. അല്ലു അർജുന്റെ സഹോദരന്‍ അല്ലു സിരിഷും സിനിമകളില്‍ ശ്രദ്ധേയനാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അല്ലു അർജുന്റെ അമ്മാവനാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി.

അദ്ദേഹത്തിന്റെ മകന്‍ രാംചരണും തെലുങ്കിലെ പ്രമുഖ നടനാണ്. അല്ലു അർജുനെ കേസിൽ പെടുത്തി അകത്തിട്ടാൽ അത് തന്റെ മകന് വളമാകും എന്ന ദുരുദ്ദേശ ത്തോടെ ചിരഞ്ജീവിയുടെ കറുത്ത കൈകളാണ്  അല്ലു അർജുന്റെ അറസ്റ്റിന് പിന്നിലെന്നാണ് വിമർശകരുടെ കണ്ടെത്തൽ.

ആര്യ’ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതാണ് അല്ലു അര്‍ജുന്‍ കരിയര്‍ മാറ്റിമറിച്ചത്. മലയാളത്തിലും തമിഴിലും അടക്കം സിനിമ റീമേക്ക് ചെയ്ത് വലിയ വിജയമായി മാറി. സമാന രീതിയില്‍ ഹാപ്പി, ബണ്ണി തുടങ്ങിയ സിനിമകളൊക്കെ തെലുങ്കില്‍ നിന്നും മൊഴിമാറ്റി കേരളത്തില്‍ അടക്കം വലിയ തരംഗമായി മാറി.

ഇതോടെ അല്ലു അര്‍ജുന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് വളര്‍ന്നു. ഏറ്റവും ഒടുവില്‍ പുഷ്പ എന്ന സിനിമയിലൂടെ വേറിട്ട അവതരണം കാഴ്ചവച്ച് വീണ്ടും പ്രേക്ഷക പ്രശംസ നേടാന്‍ അല്ലുവിന് സാധിച്ചു. പുഷ്പയുടെ രണ്ടാം ഭാഗം കൂടി വന്നതോടെ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും തകർത്തു . ബോളിവുഡിൽ 1000 കോടി കളക്ഷൻ കയറിയ ഷാരൂഖാന്റെ റെക്കോർഡുകൾ തകർത്താണ് പുഷ്പക്ക് വൻ കളക്ഷൻ കയറിയത് . 7 ദിവസം കൊണ്ടാണ് ചിത്രം 1000 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയത് .

പ്രീറിലീസിന് തന്നെ പുഷ്പ വിജയമായിരുന്നു. അതിനാല്‍ സിനിമയെ തകര്‍ക്കുക എന്നൊരു ഗൂഢലക്ഷ്യം പിന്നണിയില്‍ നടന്നുവെന്നാണ് ആരോപണം. പുഷ്പ 2 റിലീസ് ചെയ്ത ആദ്യ ദിവസം ആളുകള്‍ കൂടിയതും തിരക്കിനിടയില്‍ ഒരു സ്ത്രീ മരണപ്പെട്ടതും ഒക്കെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആണെങ്കിലും ഇതിനു പിന്നാലെ നടന്ന പ്രശ്‌നങ്ങള്‍ കരുതിക്കൂട്ടി ചെയ്തതാണ്. ഒടുവില്‍ അല്ലു അര്‍ജുന്റെ അറസ്റ്റിലേക്കും റിമാന്‍ഡിലേക്ക് ഒക്കെ എത്തിയ പ്രശ്‌നമായി ഇത് മാറി.

ഇതിനിടെ തന്റെ ഭാര്യ മരിക്കാന്‍ കാരണം അല്ലു അര്‍ജുന്‍ അല്ല എന്ന് പ്രസ്താവിച്ച് മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് രംഗത്ത് വരികയും ചെയ്തിരുന്നു.

“ഇതൊക്കെ സൂചന നല്‍കുന്നത് അല്ലുവിനെതിരെ ആരോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്. അല്ലുവിന്റെ കാര്യത്തില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഫ്രസ്‌ട്രേഷന്‍ കാരണം സ്വന്തം കുടുംബക്കാര് തന്നെ കൊടുത്ത പണിയാണിത്. രാംചരണ്‍ മാത്രമേ വളരാന്‍ പാടുള്ളൂ എന്നുള്ള അഹങ്കാരം. രാംചരണ്‍ കേരളത്തില്‍ ഒന്നും ഈ ജന്മത്തില്‍ അല്ലുവിനെപ്പോലെ മാര്‍ക്കറ്റ് കിട്ടില്ല. 2009 സമയത്തൊക്കെ അല്ലു എന്ന് പറഞ്ഞാല്‍ ആണ്‍പിള്ളേര്‍ക്കും പെണ്‍പിള്ളേര്‍ക്കും ജീവനായിരുന്നു.

അദ്ദേഹത്തിന്റെ ആര്യ, ഹാപ്പി സിനിമകളും അതിലെ പാട്ടുകളും തരംഗമായിരുന്നു. ഇതിനു പിന്നില്‍ മെഗാ ഫാമിലി ആണെന്ന് കുറെ പേര്‍ പറയുന്നുണ്ട്. അവരെ കുറ്റം പറയാന്‍ പറ്റില്ല, ചീരുവിന്റെയ്യും, പവന്‍ കല്യാണിന്റെയും കയ്യിലിരുപ്പ് അങ്ങനെ ആണ്. ഉദയ് കിരണിന്റെ അടക്കം ഉദാഹരണങ്ങള്‍ ഉണ്ട്. എന്തായാലും വീണ് കിട്ടിയൊരു ചാന്‍സ് കൃത്യമായി ഉപയോഗിച്ചു. പക്ഷെ ഇതുകൊണ്ട് അല്ലുവിനും, പുഷ്പക്കുമൊക്കെ ഗുണമേ ഉണ്ടാകൂ.’ എന്നാണ് ഒരാള്‍ പറയുന്നത്.

അതേസമയം അറസ്റ്റ് ചെയ്‌തെ സമയത്തുള്ളതും തിരികെ വീട്ടിലെത്തിയപ്പോഴുമുള്ള അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്റെ ബെഡ് റൂമിലേക്ക് കയറി ചെന്നാണ് നടനെ അറസ്റ്റ് ചെയ്‌തത്‌. പ്രഭാത ഭക്ഷണം കഴിക്കാനോ ഡ്രസ്സ് മാറാനോ പോലും നടനെ പോലീസ് അനുവദിച്ചില്ലെന്ന് ആരോപണവും ഉയർന്നു വന്നിരുന്നു.