അനശ്വര രാജനും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന രേഖാചിത്രം തിയറ്ററിൽ

ആസിഫ് അലി ചിത്രം രേഖാചിത്രത്തിനും മറിച്ച് അഭിപ്രയമില്ല .പോസിറ്റീവായ പ്രതികരണങ്ങളാണ് തീയറ്ററിൽ നിന്നും ലഭിക്കുന്നത് .ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്നത് .ഒരു നടൻ എന്ന നിലയിൽ ചിത്രത്തെ പറ്റി പറയാൻ തനിക്കു കഴിയില്ലെന്ന് ആസിഫ് അലി വ്യക്തമാക്കുന്നുണ്ട് .മമ്മൂട്ടി എത്തുന്നോ ഇല്ലയോ എന്ന് തീയറ്ററിൽ തന്നെ അറിയാം .

അനശ്വര രാജൻ വേറിട്ട വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രം ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത് .വിവിധ അഭിമുഖങ്ങളില്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ജോഫിൻ, ആസിഫ് അലി, അനശ്വര എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു .കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് രേഖാചിത്രം

ഛായാഗ്രഹണം നിർവഹിക്കുന്നത് അപ്പു പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത്, ഷിബു ജി സുശീലൻ ആണ് പ്രൊഡക്ഷൻ കൺട്രോളർ , മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌, സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്.