വെറൈറ്റി ബബിള്‍ ഫോട്ടോഷൂട്ടുമായി അനശ്വര രാജന്‍- ചിത്രങ്ങള്‍

anaswara-rajan-new bubble photoshoot viral
anaswara-rajan-new bubble photoshoot viral

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. 2019ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങൡലെത്തിയതോടെ അനശ്വരയ്ക്ക് ആരാധകരേറെയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്.

https://www.instagram.com/p/CbHRXcUJINM/?utm_source=ig_embed&ig_rid=489ea35b-9694-4f33-ba29-8622370b0db1

ഇപ്പോഴിതാ അനശ്വര രാജന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്.

https://www.instagram.com/p/CZ_2xjzpvUS/?utm_source=ig_embed&ig_rid=aa14a5b9-e8ae-4cc7-8202-237297d97fd6

അനശ്വര ധരിച്ചിരിക്കുന്ന വസ്ത്രം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ആകര്‍ഷണം. റിസ്വാന്റെ മേക്കപ്പില്‍ വേറിട്ട ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. പ്ലാന്‍ ബി ആക്ഷന്‍സിന് വേണ്ടി ജിബിന്‍ ആര്‍ട്ടിസ്റ്റാണ് ചിത്രങ്ങള്‍ എടുത്തത്. സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. അവിയല്‍, തമിഴ് ചിത്രം രാംഗി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.