
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന മാർക്കോ എന്ന വയലൻസ് ചിത്രത്തിന് ശേഷം മറ്റൊരു വയലൻസ് ചിത്രവുമായി എത്തുന്നു. കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് കാട്ടാളന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്ന താണ് പോസ്റ്ററിലുള്ളത്.

വയലൻസ് സിനിമകൾക്കെതിരെ ശക്തമായ വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു വയലൻസ് ചിത്രവുമായി മാർക്കോയുടെ നിർമാതാക്കൾ എത്തുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്റ്സ് മുൻപ് ‘പ്രൊഡക്ഷൻ നമ്പർ 2′ എന്ന പേരിൽ അടുത്തിടെ സിനിമയുടെ അനൗൺസ്മെൻറ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു,
ഈ ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്, നവാഗതനായ പോൾ ജോർജ് ആണ്. തന്‍റെ രണ്ടാമത്തെ പ്രൊഡക്ഷൻ തന്നെ ഒരു പുതിയ സംവിധായകനെ ഏൽപ്പിച്ചു കൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുകയാണ് നിർമ്മാതാവായ ഷെരീഫ് മുഹമ്മദ്. മറ്റു ഭാഷാചിത്രങ്ങൾ പോലെ മലയാള സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ ഉതകുന്ന സാങ്കേതിക മികവും, പ്രൊഡക്‌ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്റ്സ്. കാട്ടാളൻ ചിത്രത്തെ കുറിച്ചുള്ള വിശദീകരണം പിന്നാലെ തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.












