മാലാഖയെ പോലെ സുന്ദരിയായി ബിഗ് ബോസ് താരം സൂര്യ

Soorya In Fairy Vibe

ബിഗ് ബോസ് ഷോയിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് സൂര്യ .സൗന്ദര്യത്തിൻറെ ദേവത ഐശ്വര്യ റായ് യോട് സാദൃശ്യം തോന്നുന്ന മുഖച്ഛായയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് .ഇപ്പോഴിതാ ലാവെൻഡർ നിറത്തിൻറെ വേരിയൻറെ കളർ താരത്തെ ഏറെ സുന്ദരിയാക്കുന്നു .ഇതിനു മുൻപ് ട്രഡീഷണൽ ലുക്കുമായിട്ടാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത് .

മോഡലിങ്ങും ഫോട്ടോഷൂട്ടുമാണ് താരത്തിൻറെ ഹോബി .ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയ താരം പാതി വഴിയിൽ പുറത്താകുകയായിരുന്നു .ജീവിതത്തിലെ സ്ട്രഗ്ഗിലിംഗ് ഫേസ് ലൂടെ കടന്നു പോകുകയാണ് താരം ഇപ്പോൾ .എന്നാൽ അതൊന്നും താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ തെളിയുന്നില്ല എന്നത് കൗതുകം തന്നെയാണ് .ഒരു കൊച്ചു സുന്ദരിയായി തിളങ്ങുകയാണ് സൂര്യ .

തൻറെ ചിത്രത്തിനു താഴെ ദേവത വൈബ് എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത് . ബിഗ്ഗ് ബോസ്സിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇപ്പോൾ ഹായ് ബൈ ബന്ധം മാത്രമേയുള്ളുവെന്നും താരം പങ്കുവക്കുന്നു .നേരത്തെ തനിക്കെതിരെ വരുന്ന നെ​ഗറ്റീവുകളെ കുറിച്ച് സൂര്യ പറഞ്ഞിരുന്നു. ‘എന്നെ അപമാനിച്ച ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്. എനിക്ക് ഒന്നും ചെയ്യാതെ, ബെഡ്റൂമിന്റെ ഒരു കോണിൽ ഒതുങ്ങുമായിരുന്നു. പക്ഷേ തനിക്ക് അവരോട് ഒരുതരം വാശിയായിരുന്നു. ആ വാശിയാണിപ്പോൾ സ്ക്രിപ്റ്റിലേക്കും പുതിയ സിനിമകളിലേക്കും തന്നെ കൊണ്ടെത്തിച്ചതെന്നും സൂര്യ പറഞ്ഞിരുന്നു.