ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ ബ്രൈഡൽ ലുക്കിൽ

Bigg Boss star Surya J Menon in bridal look

ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോൻ.താരത്തിന്റെ ട്രഡീഷണൽ ലുക്ക് ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു . കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ്. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സൂര്യ. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരമിപ്പോൾ. താരത്തിന്റെ വിവിധങ്ങളായ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പട്ടുസാരിയിൽ സുന്ദരിയായിരിക്കുകയാണ് സൂര്യ.സൂര്യയുടെ ബ്രൈഡൽ ലുക്ക് ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് .

ബ്രൈഡൽ ഷൂട്ടാണ് സൂര്യ നടത്തിയിരിക്കുന്നത്. ഗോൾഡനും വയലറ്റും കോമ്പിനേഷൻ ആണ് സാരിയിൽ നൽകിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ലുക്കും സ്റ്റൈലുമാണ് വെഡിങ് ഫോട്ടോഗ്രഫിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മുല്ലപ്പൂവും നീളൻ മുടിയുമെല്ലാം ചിത്രങ്ങൾക്ക് ഭംഗി കൂട്ടുന്നുണ്ട്.ഐശ്വര്യ റായ് യോടെ സാദൃശ്യം തോന്നുന്ന താരത്തിന്റെ മുഖച്ഛായ ആണ് സൂര്യയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് .