
അകാലത്തില്‍ തന്നെ വിട്ടുപോയ പൊന്നോമനയ്ക്ക് പിറന്നാളുമ്മകളുമായി എത്തിയിരിക്കുകയാണ് ഈ അമ്മ. മകള്‍ക്കൊപ്പമുള്ള മുന്‍പത്തെ ചിത്രം പങ്കുവെച്ചാണ് ചിത്ര സമൂഹമാധ്യമത്തില്‍ മകളെ കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരുടെ കണ്ണ് നനയിക്കുന്ന വാക്കുകളാണ് ഈ ഫോട്ടോയ്ക്ക് ഒപ്പം ചിത്ര എഴുതി ചേര്‍ത്തിരിക്കുന്നത്.

മകള്‍ക്ക് പിറന്നാളുമ്മകള്‍ നേര്‍ന്ന് എത്തിയ ഈ അമ്മയുടെ പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് സമൂഹമാധ്യമത്തില്‍ വൈറലായി മാറിയിരിക്കുന്നത്. നിന്റെ ജന്മം അനുഗ്രഹീതമായിരുന്നു, നിന്റെ ഓര്‍മ്മകള്‍ എനിക്ക് നിധിയാണ്. വാക്കുകള്‍ക്കപ്പുറം നീ സ്‌നേഹിക്കപ്പെടുന്നു. നിന്നെ എത്രത്തോളം മിസ് ചെയ്യുന്നു എന്ന് പറയാന്‍ പറ്റുന്നില്ല. പിറന്നാളുമ്മകള്‍ നന്ദനാ എന്നാണ് കെ.എസ് ചിത്ര മകളെ കുറിച്ച് കുറിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കെ എസ് ചിത്രയ്ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. എന്നും ചിരിച്ചുകൊണ്ട് പാട്ടുകളിലൂടെ എല്ലാവരെയും സന്തോഷിപ്പിച്ച കെ.എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം.
https://www.instagram.com/p/CXnCqn6ll5L/?utm_source=ig_web_copy_link
വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്തു. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നന്ദനയെ കുറിച്ചുള്ള ഓര്‍മകള്‍ എത്തുമ്പോള്‍ എന്നും കെ എസ് ചിത്ര പറയുന്ന വാക്കുകളാണ് ഇന്നും പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് മകള്‍ക്ക് പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ട് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.











