
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി അനില്‍. കോമഡി ഷോകളിലൂടെയാണ് രശ്മി ജനപ്രീതി നേടുന്നത് . പിന്നീട് ടെലിവിഷനിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു രശ്മി അനില്‍. സിനിമയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് രശ്മി അനില്‍. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിലെ പ്രകടനത്തിന് രശ്മിയ്ക്ക് മികച്ച കോമഡി താരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയിലും സജീവമാണ് രശ്മി അനില്‍. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ കാണാതിരുന്നതിന്റെ കാരണം പറഞ്ഞുള്ള രശ്മിയുടെ പോസ്റ്റ് ഇപ്പോൾ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
‘എവിടെയാണ്, കാണാനില്ലല്ലോ എന്ന് കുറേപേര്‍ ചോദിച്ചിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഇത്’. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള രശ്മി അനിലും കുടുംബവും ഇപ്പോള്‍ അതീവ ദുഖത്തിലൂടെയാണ് കടന്നു പോകുന്നത്. തന്റെ സഹോദരിയുടെ മകന്‍ മരണപ്പെട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് രശ്മി അനിൽ. വികാരഭരിതമായ ഒരു കുറിപ്പിലൂടെയാണ് രശ്മി അനിൽ ഈ ദുഃഖവാർത്ത ആരാധകരോട് പങ്കു വെയ്ക്കുന്നത്. ഒപ്പം തന്നെ തന്റെ കുടുംബത്തിന്റെ ചിത്രവും രശ്മി അനിൽ പങ്കു വെക്കുന്നുണ്ട്. തീരാദുഃഖത്തിന് മുന്‍പുള്ള ചിരി. ചേച്ചിയുടെ മകന്‍ വിച്ചുക്കുട്ടന്‍ ഈ സെപ്റ്റംബർ18 ന് ഞങ്ങളെ വിട്ടുപോയി.

“എയർപോഡ് വെച്ച് റയില്‍വേ ട്രാക്കിലൂടെ നടന്നപ്പോള്‍ അവനും ഞങ്ങളും കരുതിയില്ല ഇനി തിരിച്ച് വരില്ലാന്ന്. 20 വര്‍ഷം കൊണ്ട് ഒരായുസ്സിലെ സ്‌നേഹം നീ ഞങ്ങള്‍ക്ക് തന്നു കഴിഞ്ഞോ? ദൈവത്തിന് അങ്ങനെ തോന്നിയിട്ടുണ്ടാകും. നീ ഞങ്ങള്‍ക്കെന്ന പോലെ ദൈവത്തിനും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നിരിക്കും അല്ലങ്കില്‍ നിന്നെ പറിച്ചെടുത്തു കൊണ്ട് പോകില്ലല്ലോ. സമാധാനിക്കാന്‍ പലതും ചിന്തിക്കുന്നു സമാധാനം മാത്രം കിട്ടുന്നില്ല. ഇനി എന്റെ ചേച്ചിയുടെ ചിരി ഞാനെന്ന് കാണും? ഞങ്ങള്‍ക്കിനി എന്താണ് സന്തോഷം? ഒരു കുടുംബത്തിന്റെ മുഴുവന്‍ ചിരിയും ഒരുനിമിഷം കൊണ്ടില്ലാതായിരിക്കുന്നു. കുറച്ചു ദിവസം എന്നെ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചെത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി’ എന്ന് പറഞ്ഞു കൊണ്ടാണ് രശ്മി അനിൽ അതെന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്”.
പോസ്റ്റിന് താഴെ നിരവധിപേരാണ് ദുഃഖത്തിൽ പങ്കുചേർന്നു കമെന്റുകൾ കുറിക്കുന്നത് . വിച്ചുക്കുട്ടന്റെ വിയോഗം. ഞങ്ങളുടെ ഗ്രാമത്തിന്റെ തീരാദു:ഖമാണ്. എന്റെ പ്രിയ ശിഷ്യന്റെ പുത്രനാണവന്‍. കണ്ണീര്‍പ്പൂക്കള്‍ മാത്രം മോനേ എന്നായിരുന്നു മറ്റൊരു കമന്റ്.
അദ്ധ്യാപികയായിരുന്ന രശ്മി വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിച്ചതിനുശേഷമാണ് ടെലിവിഷൻ മേഖലയിലേയ്ക്ക് കടക്കുന്നത്.. കെപിഎസി നാടകങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേയ്ക്കെത്തുന്നത്. കെപിഎസിയുടെ മൂന്ന് നാല് നാടകങ്ങളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മിനിസ്ക്രീൻ തിരക്കുകളായപ്പോൾ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് രശ്മി അഭിനയരംഗത്ത് സജീവമായി. ഇരുപത്തിയഞ്ചോളം സീരിയലുകളിലും വിവിധ കോമഡി പ്രോഗ്രാമുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. ബ്രോതെര്സ് ഡേ, തോപ്പിൽ ജോപ്പൻ, കോഴിപ്പോര് എന്നി ചിത്രങ്ങളുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ രശ്മി അനിൽ അഭിനയിച്ചിട്ടുണ്ട്.











