ഒരു ടിക്കറ്റിന് 500 രൂപ; കുടുംബമായി കാണാനുള്ള കാശില്ല, ദുരന്ധർ 2 നടന്റെ അവസ്ഥ

രാജ്യമെമ്പാടും വലിയ ചർച്ച വിഷയമായ ‘ധുരന്ധർ 2: ദ റിവഞ്ച്’  ഹൗസ്ഫുള്ളായി മുന്നേറുകയാണ്. ഇതിനോടകം തന്നെ പല റെക്കോർഡുകളും സിനിമ നേടി.

ദുരന്ധർ 2 തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രം കുടുംബമായി തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തതിന്റെ വിഷമം പങ്കിട്ടിരിക്കുകയാണ് ധുരന്ധർ 2ലെ സഹനടൻ.

സാമ്പത്തിക ബുദ്ധിമുട്ടാണ് അതിന് കാരണമെന്ന് ഇയാൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബദറുൽ ഇസ്ലാം എന്നാണ് ഇയാളുടെ പേര്. ചിത്രത്തിന്റെ അവസാന ഭാ​ഗത്തൊരു ചെറിയ വേഷമാണ് ബദറുൽ ചെയ്തിരിക്കുന്നത്.

ഓട്ടോ ഡ്രൈവറായ ഇയാളെ കൊണ്ടാണ് അഞ്ച് പേരടങ്ങുന്ന കുടുംബം കഴിയുന്നത്. ഒരു സിനിമയുടെ ടിക്കറ്റിന് ഏകദേശം 500 രൂപയാണ് വില . കുടുംബത്തിലെ അഞ്ച് പേരുമായി സിനിമയ്ക്ക് പോകുമ്പോൾ 2500 രൂപ മാറ്റി വയ്ക്കേണ്ടി വരും. തന്റെ കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനത്തിന് തുല്യമാണ് ആ തുകയെന്ന് ബദറുൽ പറയുന്നു. ഇക്കാരണം കൊണ്ടു തന്നെ സിനിമ കാണാൻ ഇനിയും കാത്തിരിക്കാൻ ബദറുൽ തയ്യാറാണ്.

 

View this post on Instagram

 

A post shared by Mintu dhotian (@amar.gill.12139862)

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ്, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ മാധവൻ എന്നിവർ അഭിനയിച്ച ധുരന്ധർ: ദി റിവഞ്ച് മാർച്ച് 19 ന് റിലീസ് ചെയ്തതു മുതൽ ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു.ഇന്ത്യയിൽ നിന്ന് 500 കോടി രൂപ നേടിയ ചിത്രം ലോകമെമ്പാടുമായി 830 കോടി രൂപയിലേക്ക് അടുക്കുന്നു.