ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി വീഡിയോ കാണാം

bhagyalekshmi-son-married

നിരവധി താര വിവാഹങ്ങൾ നടന്ന വർഷമായിരുന്നു കഴിഞ്ഞ വര്ഷം, അത് പോലെ തന്നെ പുതു വർഷത്തിന്റെ തുടക്കത്തിലും ധാരാളം വിവാഹങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുകയായിരുന്നു, ഇപ്പോൾ മറ്റൊരു വിവാഹ വാർത്ത കൂടി എത്തിയിരിക്കുകയാണ്, ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി. അഞ്ജനയാണ് വധു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

മലയാള സിനിമാലോകത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ സിനിമകളിലായി ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയും ഭാഗ്യലക്ഷ്മി തിളങ്ങി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

വീഡിയോ കാണാം

https://youtu.be/3sZUnGIpewE

കടപ്പാട്