
45ാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രിയതമ സുല്‍ഫത്തും. ഉപ്പയ്ക്കും ഉമ്മയ്ക്കും ഹൃദ്യമായ വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനും.
’45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ’ എന്നാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്നും ദുല്‍ഖര്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരുന്നു. സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനാണ്, മകള്‍ മറിയത്തിന്റെ പിറന്നാള്‍ മെയ് അഞ്ചിനുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. തന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ അടുത്തടുത്ത് വരുന്നതിന്റെ സന്തോഷവും ദുല്‍ഖര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുല്‍ഫത്തിന്റെ പിറന്നാള്‍. 1979 മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ സുറുമി ജനിച്ചു. 1986-ല്‍ മകന്‍ ദുല്‍ഖറും ജീവിതത്തിലേക്കെത്തി. ദുല്‍ഖര്‍ സിനിമയിലേക്കെത്തിയപ്പോള്‍ വരയുടെ ലോകമാണ് സുമി തിരഞ്ഞെടുത്തത്. മികച്ച ചിത്രകാരിയാണ് സുറുമി.











